Breaking NewsUncategorized

ഖത്തര്‍ വിസ സെന്ററുകള്‍ വഴി ഫാമിലി വിസിറ്റ് വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, ഫാമിലി റെസിഡന്‍സ് വിസ മുതലായവ ഉടന്‍ അനുവദിക്കും


അമാനുല്ല വടക്കാങ്ങര

ദോഹ: വിദേശത്തുള്ള ഖത്തര്‍ വിസ സെന്ററുകള്‍ (ക്യുവിസി) വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതായും ഖത്തര്‍ വിസ സെന്ററുകള്‍ വഴി ഫാമിലി വിസിറ്റ് വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, ഫാമിലി റെസിഡന്‍സ് വിസ മുതലായവ ഉടന്‍ അനുവദിക്കുമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് വിസ സപ്പോര്‍ട്ട് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റിലെ ടെക്നിക്കല്‍ സ്റ്റഡീസ് വിഭാഗം മേധാവി ക്യാപ്റ്റന്‍ ഖാലിദ് സലിം അല്‍ നുമാനി പറഞ്ഞു. ‘പൊതുജനങ്ങള്‍ക്കായുള്ള ഖത്തര്‍ വിസ കേന്ദ്രത്തിന്റെ സേവനങ്ങള്‍’ എന്ന തലക്കെട്ടില്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ബോധവല്‍ക്കരണ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍, ക്യുവിസികള്‍ തൊഴില്‍ വിസകള്‍ക്കായി മാത്രമാണ് സേവനം നല്‍കുന്നത്, വളരെ വേഗം ഫാമിലി വിസിറ്റ് വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, ഫാമിലി റെസിഡന്‍സ് വിസ എന്നിവയ്ക്കുള്ള നടപടിക്രമങ്ങളും നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങള്‍ വഴി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കമ്മീഷന്‍, തൊഴില്‍ മന്ത്രാലയം, സേവന ദാതാവ്, വിദേശകാര്യ മന്ത്രാലയം, ങീക എന്നിവ പ്രതിനിധീകരിക്കുന്ന പൊതുജനാരോഗ്യ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കല്‍ പങ്കാളികള്‍.

ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ ആറ് രാജ്യങ്ങളിലാണ് നിലവില്‍ ഖത്തര്‍ വിസ സെന്ററുകള്‍ ഉള്ളത്. ‘ഇന്ത്യയില്‍ ഏഴ് ഖത്തര്‍ വിസ കേന്ദ്രങ്ങളുണ്ട്, പാകിസ്ഥാനില്‍ രണ്ട്, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ഒന്ന് വീതവും വിസ സെന്ററുകളുണ്ട്,’ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!