Breaking NewsUncategorized

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 2023-ന്റെ ആദ്യ പാദത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 44.5% വര്‍ദ്ധന


അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്തെ ശ്രദ്ധേയമായ വിമാനത്താവളമായി മാറിയ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 2023-ന്റെ ആദ്യ പാദത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 44.5% വര്‍ദ്ധനയും വിമാന ചലനങ്ങളില്‍ 18.65% വര്‍ദ്ധനവും റിപ്പോര്‍ട്ട് ചെയ്യും. ലോകകപ്പിന് ശേഷവും ഖത്തറിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 2023 ആദ്യ പാദത്തില്‍ മൊത്തം 10,315,695 യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കി. ജനുവരിയില്‍ 3,558,918 യാത്രക്കാരും ഫെബ്രുവരിയില്‍ 3,240,114 യാത്രക്കാരും മാര്‍ച്ചില്‍ 3,516,663 യാത്രക്കാരുമാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രയോജനപ്പെടുത്തിയത്.
2023-ന്റെ ആദ്യ പാദത്തില്‍, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 540,000 ടണ്‍ ചരക്ക് കൈകാര്യം ചെയ്യുകയും 5 ദശലക്ഷത്തിലധികം ട്രാന്‍സ്ഫര്‍ ബാഗേജുകള്‍ ഉള്‍പ്പെടെ 8 ദശലക്ഷത്തിലധികം ബാഗേജുകള്‍ കൈകാര്യം ചെയ്യുകും ചെയ്തു.ഇത് വിമാനത്താവളം ആഗോള യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട ട്രാന്‍സ്ഫര്‍ ഹബ്ബാണെന്ന് സൂചിപ്പിക്കുന്നു.

Related Articles

Back to top button
error: Content is protected !!