Uncategorized

പെരുന്നാള്‍ വ്യത്യസ്തമാക്കാന്‍ നടുമുറ്റം ഈദ് രാവും സ്‌നേഹപ്പൊതിയും

ദോഹ :വ്രത ശുദ്ധിയുടെ ദിനരാത്രങ്ങള്‍ അവസാനിക്കുമ്പോള്‍ പെരുന്നാള്‍ ആഘോഷം വ്യത്യസ്തമാക്കാന്‍ നടുമുറ്റം ഖത്തര്‍. പെരുന്നാള്‍ തലേന്ന് ഈദ് രാവും പെരുന്നാള്‍ ദിവസം ഈദ് സ്‌നേഹപ്പൊതിയും സംഘടിപ്പിച്ചാണ് നടുമുറ്റം പെരുന്നാള്‍ ആഘോഷിക്കുന്നത്.

പെരുന്നാളിന്റെ തലേ ദിവസം നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഓഫീസ് പരിസരത്താണ് ഈദ് രാവ് സംഘടിപ്പിക്കുന്നത്. അണു കുടുംബങ്ങളുടെ പ്രവാസ ലോകത്തെ നിറം മങ്ങിയ ആഘോഷങ്ങള്‍ ഒന്നിച്ചു ആഘോഷിച്ചു നിറം പകരുക എന്ന ഉദ്ദേശത്തോടെയാണ് വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി ഈദ് രാവ് സംഘടിപ്പിക്കുന്നത്. മൈലാഞ്ചിയിടല്‍, വിവിധ മത്സരങ്ങള്‍,വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണങ്ങള്‍ ,സ്വയം സംരംഭകരായ വനിതകളുടെ വിവിധ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഉള്‍കൊള്ളുന്ന സ്റ്റാളുകള്‍ ഈദ് രാവില്‍ ഉണ്ടായിരിക്കും.സ്റ്റാളുകളില്‍ പങ്കാളികളാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 33620725,30632309 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണത്തിനു പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈദ് സ്‌നേഹപ്പൊതി സംഘടിപ്പിക്കുന്നത്.നടുമുറ്റം പ്രവര്‍ത്തകരായ വനിതകള്‍ പെരുന്നാള്‍ ദിനത്തില്‍ വീടുകളില്‍ തയ്യാറാക്കിയ ഉച്ചഭക്ഷണത്തില്‍ നിന്ന് ഒരു പങ്ക് സ്‌നേഹപ്പൊതിയിലേക്ക് കൈമാറും. ആവശ്യക്കാരെ മുന്‍കൂട്ടി കണ്ടെത്തി പെരുന്നാള്‍ ദിനത്തില്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ സഹായത്തോടെ ആയിരത്തോളം പേര്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ വിതരണം ചെയ്യും.നടുമുറ്റത്തിന്റെ വിവിധ ഏരിയകളില്‍ ഏരിയ കോഡിനേറ്റര്‍മാര്‍ വഴിയായിരിക്കും സ്‌നേഹപ്പൊതികള്‍ സ്വീകരിക്കുക. ഉദ്യമത്തില്‍ പങ്കാളികളാവാന്‍ താല്പര്യമുള്ളവര്‍ക്ക് 30822666 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

Related Articles

Back to top button
error: Content is protected !!