Uncategorized

നോര്‍കയുമായി സഹകരിച്ച് പി എം എഫ് സുഡാന്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

ദോഹ. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ പ്രവാസികളുടെ പ്രത്യേകിച്ച് മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍കയുമായി സഹകരിച്ചു പി എം എഫ് ഗ്ലോബല്‍ സംഘടന ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചതായി പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലിം (ഖത്തര്‍) ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട് ( യു എസ് എ) ഗ്ലോബല്‍ ഓര്‍ഗനൈസര്‍ വര്‍ഗീസ് ജോണ്‍ (യു കെ) എന്നിവര്‍ അറിയിച്ചു. സുഡാനിലുള്ള പ്രവാസികള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ അവരുടെ വിവരങ്ങള്‍ പി എം എഫ് വാട്‌സാപ്പ് ഗ്രൂപ്പിലും ഇ മെയിലിലോ അറിയിച്ചാല്‍ ആവശ്യമായ സഹായവും നിര്‍ദേശവും ലഭിക്കുമെന്ന് സംഘടന നേതാക്കള്‍ അറിയിച്ചു

നോര്‍ക്കയുടെ പ്രത്യേക സെല്‍ ആരംഭിച്ചതായി നോര്‍ക്ക സി ഇ ഓ ശ്രീ ഹരികൃഷ്ണന്‍ നമ്പൂതിരിയും അറിയിച്ചിട്ടുണ്ട് അവരുടെ നേതൃത്വത്തില്‍ വിദേശ മന്ത്രാലയവും സുഡാനിലെ ഇന്ത്യന്‍ എംബസ്സിയുമായും
നിരന്തരം ബന്ധപെട്ടു വരികയാണ് ഇന്ത്യക്കാരെ സഹായിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍പ് ഡെസ്‌കും ആരംഭിച്ചിട്ടുണ്ട് ബന്ധപ്പെടേണ്ട നമ്പറുകളും ഇമെയിലുകളും

PMF Whatsapp + 91 – 90372 19227
Email: [email protected]

NORKA Contact & Whatsapp
0091 8802012345

Central Government
Toll Free : 1800 11 8797
Mob +91-9968297988
[email protected]

Related Articles

Back to top button
error: Content is protected !!