Uncategorized

അപേക്ഷകള്‍ യഥാസമയം തീര്‍പ്പാക്കാന്‍ ‘പ്രവാസി മിത്രം’ ഓണ്‍ലൈന്‍ സംവിധാനവും പ്രവാസി സെല്ലും ഒരുക്കി റവന്യൂ- സര്‍വേ വകുപ്പുകള്‍

ദോഹ. റവന്യൂ- സര്‍വേ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവാസികളുടെ അപേക്ഷകളും പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്നതിനും അവയില്‍ സ്വീകരിക്കുന്ന നടപടികള്‍ യഥാസമയം അറിയിക്കുന്നതിനും ലക്ഷ്യമിട്ട് റവന്യൂ വകുപ്പ് തയ്യാറുക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ‘പ്രവാസി മിത്രം’

ഈ സംവിധാനത്തിലൂടെ പ്രവാസികള്‍ക്ക് റവന്യൂ- സര്‍വേ വകുപ്പുകളുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളുടെ തല്‍സ്ഥതി അറിയാനും പരാതികള്‍ സമര്‍പ്പിക്കാനും സാധിക്കും.

ലഭിക്കുന്ന അപേക്ഷകളും പരാതികളും കൈകാര്യം ചെയ്യുന്നതിന് ജില്ലാ കലക്ട്രേറ്റുകളില്‍ ഡെപ്യൂട്ടി കലക്ടര്‍, ലാന്റ് റവന്യൂ കമ്മീഷണറുടെ ഓഫീസില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവാസി സെല്ലും പ്രത്യേകം പ്രവര്‍ത്തിക്കുകയും ‘പ്രവാസി മിത്രം ‘ വഴി ലഭിക്കുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്ത് പുരോഗതി യഥാസമയം രേഖപ്പെടുത്തുന്നതിനായി ഓരോ റവന്യൂ- സര്‍വേ ഓഫീസുകളിലും പ്രത്യേക നോഡല്‍ ഓഫീസര്‍മാരെയും നിയമിക്കും.
ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെയും പ്രവാസി സെല്ലിന്റെയും പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി മെയ് 17-ന് തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും.

ലോക കേരള സഭയുടെ പ്രധാന ആവശ്യങ്ങളുടെ അടിസ്ഥാനത്തിനാത്തിലാണ് സംവിധാനം നിലവില്‍ വരുന്നതെന്ന് ഖത്തറില്‍ നിന്നുള്ള ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!