Breaking News
തണ്ണിമത്തന്‍ കണ്‍സെയിന്‍മെന്റില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 90 കിലോ ഹാഷിഷ് കസ്റ്റംസ് അധികൃതര്‍ പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ: തണ്ണിമത്തന്‍ കണ്‍സെയിന്‍മെന്റില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 90 കിലോ ഹാഷിഷ് കസ്റ്റംസ് അധികൃതര്‍ പിടികൂടി. ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ ഏകോപനത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്മെന്റാണ് പിടികൂടിയത്. മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ചില ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും അവരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തതായി ‘ ആഭ്യന്തര മന്ത്രാലയം ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു.
