Uncategorized
അമീരീ കപ്പ് ഫൈനല്‍ നാളെ , ആരാധകരോട് നേരത്തെയെത്താന്‍ സംഘാടകര്‍

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമ്പത്തിയൊന്നാമത് അമീരി കപ്പ് ഫൈനല്‍ നാളെ വൈകുന്നേരം 7 മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍നടക്കും. 18 തവണ ചാമ്പ്യന്മാരായ അല്‍ സദ്ദും എട്ട് തവണ ജേതാക്കളായ അല്‍ അറബിയും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തീ പാറുന്ന മല്‍സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആരാധകരോട് നേരത്തെയെത്താനും സ്റ്റേഡിയത്തില്‍ സ്ഥലം പിടിക്കാനും സംഘാടകര്‍ ആവശ്യപ്പെട്ടു.