Uncategorized

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ കോഫീ വിത് ഡബ്‌ളിയു എം.സി എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചു

ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ കോഫീ വിത് ഡബ്‌ളിയു എം.സി എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡബ്ല്യുഎംസി പ്രസിഡണ്ട് സുരേഷ് കരിയാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചെയര്‍മാന്‍ വിഎസ് നാരായണന്‍ ഉല്‍ഘാടനം ചെയ്തു.

ഖത്തറിലെ പ്രവാസി സമൂഹത്തിന് വിവധ തുറകളിലുള്ള പ്രമുഖരുമായി സംവദിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ല്യുഎംസി ഖത്തര്‍ വിഭാവനംചെയ്ത ഇന്‍-ഹൗസ് പരിപാടിയാണ് കോഫി വിത്ത് ഡബ്ല്യുഎംസി എന്ന് പ്രസിഡണ്ട് സുരേഷ് കരിയാട് വിശദീകരിച്ചു.

പൊതുജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ഇത്തരം പരിപാടികള്‍ വേണ്ടവിധം ഉപയോഗപെടുത്തണമെന്ന് ചെയര്‍മാന്‍ വിഎസ് നാരായണന്‍ തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

പ്രവാസി സമൂഹത്തിന് ഗുണകരമായ നിരവധി പദ്ധതികളെ കുറിച്ച് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിശദമായി സംസാരിച്ചു. ചോദ്യോത്തര വേളയില്‍ ഉയര്‍ന്നുവന്ന നിരവധി സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

ജോ. ട്രഷറര്‍ ബിനു പിള്ളയുടെ നന്ദിടെ പ്രകടനത്തോടെ സെമിനാര്‍ അവസാനിച്ചു.

കാജല്‍, ജെബി കെ ജോണ്‍, സിദ്ധിഖ് പുറായില്‍, സാം കുരുവിള, അബ്ദുള്‍ ഗഫൂര്‍, ഷീല ഫിലിപ്പോസ്, സിമി, സുനിത ടീച്ചര്‍, ലിജി, വികെ പുത്തൂര്‍, രഞ്ജിത് ചാലില്‍, സുനിത ടീച്ചര്‍, സിനി, സിറാജ്, ജോജി, റംല, നസീഹ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!