മഞ്ചേശ്വരത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് ശ്രദ്ധേയം എ കെ എം അഷ്റഫ് എം എല്‍ എ
ദോഹ. മഞ്ചേശ്വരത്തിന്റെ വികസനത്തില്‍ താങ്ങും തണലുമായി നിന്ന വിഭാഗങ്ങളാണ് പ്രവാസികളെന്നും ജിസിസി രാജ്യങ്ങളിലെ പ്രവാസികളുടെ പങ്കാളിത്തത്തോടെ മഞ്ചേശ്വരം മണ്ഡലത്തില്‍ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായെന്നും എ കെ എം അഷ്റഫ് എം എല്‍ എ അഭിപ്രായപ്പെട്ടു. കെ എം സി സി ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സപ്തോത്സവം23 സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ് ലിം ലീഗിന്റെ വളര്‍ച്ചയിലും മുസ് ലിം ലീഗിന്റെ രാഷ്ട്രീയ പാതയിലും കെ എം സി സി യുടെയും പ്രവാസികളുടെയും നിര്‍ണായകമായ പങ്ക് ഏറ്റവും അഭിന്ദനാര്ഹമാണെന്ന് തുടര്‍ന്ന് സംസാരിച്ച കാസര്‍ക്കോട് ജില്ലാ മുസ് ലിം ലീഗ് ജനറല്‍സെക്രട്ടറി എ.അബ്ദുള്‍റഹ്മാന്‍ പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലം കെ എം സി സി പ്രസിഡന്റ റസാക്ക് കല്ലട്ടി അധ്യക്ഷത വഹിച്ച യോഗം കെഎംസിസി സ്റ്റേറ്റ് പ്രസിഡണ്ട് ഡോ.അബ്ദുസ്സമദ് ഉല്‍ഘടനം ചെയ്തു.
ഐ സി ബി എഫ് അഡവൈസറി ബോര്‍ഡ് ചെയര്മാന് എസ് എ എം ബഷീര്‍, കെ എം സി സി സ്റ്റേറ്റ് ട്രഷറര്‍ പി.എസ്.എം ഹുസൈന്, കാസറഗോഡ് മുനിസിപ്പല്‍ ചെയര്മാന് അഡ്വ: വി എം മുനീര്‍, കെഎംസിസി സീനിയര്‍ നേതാക്കളായ ഡോ. എം പി ഷാഫി ഹാജി, മുട്ടം മഹ്മൂദ്, കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം, ജന: സെക്രട്ടറി സമീര്‍, ട്രഷറര്‍ സിദ്ദീഖ് മണിയമ്പാറ, സെക്രട്ടറി കെ ബി മുഹമ്മദ് ബായാര്‍, ഷംസുദീന്‍ ഉദിനൂര്‍, സുലൈമാന്‍ ബെള്ളൂര്‍, ഹനീഫ് ബന്ദിയോട്, റഹീം ഗ്രീന്‍ലാന്‍ഡ്, നവാസ് മൊഗ്രാല്‍, സിദ്ദീഖ് പേരാല്‍ കണ്ണൂര്‍, അഷ്റഫ് ധര്‍മ്മനഗര്‍, ശുകൂര്‍ മണിയമ്പാറ, സിദ്ദീഖ് മഞ്ചേശ്വരം, ആരിഫ് ഫോക്കസ്, ശരീഫ് ഗ്ലോബല്‍ സോഴ്സ് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി നാസര്‍ ഗ്രീന്‍ലാന്‍ഡ് സ്വാഗതവും , ട്രഷറര്‍ ഫൈസല്‍ പോസോട്ട് നന്ദിയും പറഞ്ഞു.