Uncategorized
ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം ഇന്ന് മുതല്‍

ദോഹ: അക്ഷരപ്രേമികള്‍ കാത്തിരിക്കുന്ന മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം ഇന്ന് മുതല്‍ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡിഇസിസി) നടക്കും.
പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമെന്ന പോലെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാചികളും പുസ്തക പ്രകാശനങ്ങളും പുസ്തകോല്‍സവത്തിന്റെ ഭാഗമാകും.
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരേയും വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണിവരേയുമാണ് സന്ദര്‍ശന സമയം . ജൂണ്‍ 21 വരെയാണ് പുസ്തകോല്‍സവം.
‘വായനയിലൂടെ നാം ഉയരുന്നു’ എന്നതാണ് ഈ വര്‍ഷത്തെ പുസ്തക മേളയുടെ പ്രമേയം
പുസ്തകോല്‍സവത്തിന്റെ സജീവ സാന്നിധ്യമായി ഈ വര്‍ഷവും മലയാളത്തില്‍ നിന്നും ഇസ് ലാമിക് പബ്‌ളിക് ഹൗസ് പങ്കെടുക്കുന്നുണ്ട്.