Uncategorized

2022 ഫിഫ ലോക കപ്പ് പ്‌ളാസ്റ്റിക് ന്യൂട്രല്‍ ആക്കാന്‍ ശ്രമം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ .ഖത്തര്‍ ആതിഥ്യമരുളുന്ന 2022 ഫിഫ ലോക കപ്പ് പ്‌ളാസ്റ്റിക് ന്യൂട്രല്‍ ആക്കുന്നതിനുള്ള നടപടികളുമായി സംഘാടകരായ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി രംഗത്ത് . പ്‌ളാസ്റ്റിക് മലിനീകരണം ലഘൂകരിക്കുന്നതിനും പ്‌ളാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുന്നതിനുമായി സമുദ്ര ശുദ്ധീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ സെവന്‍ ക്‌ളീന്‍ സീസുമായി ധാരണയിലെത്തിയതായയി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഫിഫ 2022 ഖത്തര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഹരിത പൈതൃകങ്ങള്‍ അവശേഷിപ്പിക്കാന്‍ ലക്ഷ്യമിടുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. എല്ലാതരത്തിലുമുള്ള പാരിസ്ഥിക ആഘാതങ്ങളും വിശദമായി പഠിച്ചും പരിഗണിച്ചുമാണ് ഓരോ നടപടിയും സ്വീകരിക്കുന്നത്. പരിസ്ഥിതി സംരക്ഷിച്ചും സുസ്ഥിര വികസനം സാധ്യമാകുമെന്ന മഹത്തായ സന്ദേശമാണ് ഖത്തര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

പ്‌ളാസ്റ്റിക് മലിനീകരണവും കാര്‍ബണ്‍ വികിരണവുമൊക്കെ നിയന്ത്രിച്ച് ഹരിത പൈതൃകത്തിന്റെ മികച്ച മാതൃക സമ്മാനിക്കുവാനാണ് ഖത്തര്‍ പരിശ്രമിക്കുന്നത്.

Related Articles

Back to top button
error: Content is protected !!