
ഖത്തറും ബഹറൈനും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറും ബഹറൈനും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു .ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ബഹ്റൈന്‍ കിരീടാവകാശി സല്‍മാന്‍ അല്‍ ഖലീഫയും ടെലിഫോണില്‍ സംഭാഷണം നടത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
2017 ല്‍ അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ഒപ്പുവെച്ച അല്‍ ഉല കരാറിന് ശേഷവും ഖത്തറും ബഹ്റൈനും തമ്മില്‍ അകല്‍ച്ചയിലായിരുന്നു.
നിരവധി വിഷയങ്ങളില്‍ ഖത്തറും ബഹ്റൈനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും ശൈഖ് തമീമും സല്‍മാന്‍ അല്‍ ഖലീഫയും തമ്മില്‍ ഇന്നലെ നടത്തിയ സംഭാഷണം ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.