Breaking News

കളിയില്‍ തോറ്റെങ്കിലും സംഘാടക മികവില്‍ ലോകത്തിന്റെ പ്രശംസയേറ്റുവാങ്ങി ഖത്തര്‍

അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പിലെ തങ്ങളുടെ കന്നിയങ്കത്തില്‍ മൂന്ന് മല്‍സരങ്ങളിലും തോറ്റെങ്കിലും സംഘാടക മികവില്‍ ലോകത്തിന്റെ പ്രശംസയേറ്റുവാങ്ങി ഖത്തര്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തിളങ്ങുകയാണ് . നിരന്തരം വിമര്‍ശിക്കുകയും കുറ്റം മാത്രം കാണാന്‍ പതിയിരിക്കുകയും ചെയ്തിരുന്ന പലരും ഖത്തറിന്റെ മികച്ച സംഘാടനത്തേയും സൗകര്യങ്ങളേയും പ്രശംസിക്കുന്നുവെന്നതാണ് ഫിഫ 2022 ലോകകപ്പില്‍ നിന്നുമുള്ള ഏറ്റവും പുതിയ വിശേഷം.

പാശ്ചാത്യ പൗരസ്ത്യ രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തിയ ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകരാണ് ഖത്തറിന്റെ സംഘാടക മികവിനെ പ്രശംസിക്കുന്നത്.
മികച്ച ആതിഥ്യ മര്യാദയും ലോകോത്തര സൗകര്യങ്ങളും കൊണ്ട് ഖത്തര്‍ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് .

സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള അകലം കുറവാണെന്നതും കാര്യക്ഷമമായ പൊതുഗതാഗത സംവിധാനം സൗജന്യമാണെന്നതും ഫുട്‌ബോള്‍ ആരാധകരെ ആകര്‍ഷിച്ച കാര്യങ്ങളാണ് . യാതൊരു വിവേചനവും കൂടാതെ എല്ലാവരേയും ഒന്നായി കാണുന്ന ഖത്തറിന്റെ വിശാലമായ മാനവിക കാഴ്ചപ്പാടാണ് ഫിഫ 2022 ബാക്കിവെക്കുന്ന സുപ്രധാനമായ ഒരു പാരമ്പര്യം.

Related Articles

Back to top button
error: Content is protected !!