മെയ് 22 മുതല്‍ ഇന്ത്യയില്‍ നിന്നും യാത്രചെയ്യുന്നവര്‍ക്ക് ക്യൂ.ആര്. കോഡുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : മെയ് 22 മുതല്‍ ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ക്യൂ. ആര്. കോഡുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ഇന്ത്യാ ഗവണ്മെന്റ് നിര്‍ദേശ പ്രകാരമാണിത്. ക്യൂ. ആര്. കോഡ് സ്കാന്‍ ചെയ്ത് എളുപ്പത്തില്‍ സര്‍ട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പിക്കാമെന്നതിനാലാണിത്.
മെയ് 22 മുതല്‍ ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിര്‍ദ്ദിഷ്ട യാത്രയുടെ 48 മണിക്കൂറിനുളളിലെടുത്ത ക്യൂ.ആര്. കോഡുള്ള ആര്.ടി. പി.സി. ആര് ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണെന്ന് ഖത്തര്‍ എയര്‍വേയ്സ് ട്രാവല്‍ ഏജന്‍സികള്‍ക്ക് രേഖമൂലം നിര്‍ദേശം നല്കി.
മെയ് 22 പുലര്‍ച്ചെ ഒരു മണി മുതല്‍ യാത്രയുടെ 48 മണിക്കൂറുനുളളിലെടുത്ത ക്യൂ.ആര്. കോഡുള്ള ആര്.ടി.പി.സി.ആര് ടെസ്റ്റ് റിപ്പോര്ട്ടില്ലാത്തവരെ വിമാനത്തില്‍ ബോര്‍ഡ് ചെയ്യാന്‍ അനുവദിക്കില്ല. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ശാരീരികമായ ഇടപെടലുകള്‍ ഒഴിവാക്കാനും യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്താനുമാണിതെന്ന് ഖത്തര്‍ എയര്‍വേയ്സ് വിശദീകരിച്ചു.