Breaking News

സി.ബി. എസ്.ഇ പൊതുപരീക്ഷകള്‍ നവംബര്‍ 30 ന് തുടങ്ങും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. 2021- 2022 വര്‍ഷത്തെ സി.ബി. എസ്.ഇ 10, 12 ക്‌ളാസുകളിലെ പൊതു പരീക്ഷകള്‍ നവംബര്‍ 30 ന് തുടങ്ങും. പത്താം ക്‌ളാസ് പരീക്ഷകള്‍ നവംബര്‍ 30 നും 12ാം ക്‌ളാസ് പരീക്ഷകള്‍ ഡിസംബര്‍ 1 നുമാണ് ആരംഭിക്കുക.പത്താം ക്‌ളാസ് പരീക്ഷകള്‍ ഡിസംബര്‍ 11 നും പന്ത്രണ്ടാം ക്‌ളാസ് പരീക്ഷകള്‍ ഡിസംബര്‍ 21 നും അവസാനിക്കും.

90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ് ചോദ്യങ്ങളായിരിക്കും പരീക്ഷ. ഇന്ത്യന്‍ സമയം 11.30 ന് പരീക്ഷകള്‍ ആരംഭിക്കും.
പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റുകള്‍ നല്‍കുമെങ്കിലും ജയപരാജയങ്ങള്‍ പ്രഖ്യാപിക്കില്ല.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം മുതലാണ് സി.ബി. എസ്.ഇ പൊതുപരീക്ഷകള്‍ പുതിയ രൂപഭാവങ്ങളോടെ രണ്ട് ഭാഗങ്ങളായി നടത്തുവാന്‍ തീരുമാനിച്ചത്. രണ്ടാം ഭാഗം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തും. രണ്ടാം ഭാഗ പരീക്ഷ കഴിഞ്ഞ് മാത്രമേ ഫലപ്രഖ്യാപനമുണ്ടാവുകയുള്ളൂ

Related Articles

Back to top button
error: Content is protected !!