Breaking NewsUncategorized

ഖത്തറില്‍ ഡെലിവറി റൈഡര്‍മാര്‍ രാവിലെ 10 മുതല്‍ 3.30 വരെ കാറുകള്‍ മാത്രമേ ഉപയോഗിക്കാവൂ


അമാനുല്ല വടക്കാങ്ങര

ദോഹ: വേനല്‍ക്കാലത്ത് ഖത്തറില്‍ ഡെലിവറി റൈഡര്‍മാര്‍ രാവിലെ 10 മുതല്‍ 3.30 വരെ കാറുകള്‍ മാത്രമേ ഉപയോഗിക്കാവൂവെന്ന് തൊഴില്‍ മന്ത്രാലയം ഓര്‍മപ്പെടുത്തി. പീക്ക് വേനല്‍ സമയങ്ങളില്‍ മോട്ടോര്‍ സൈക്കിള്‍ ഡെലിവറിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നടപ്പിലാക്കുന്നു.

ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഔട്ട്ഡോര്‍ സ്പെയ്സിലെ നിയമപരമായ ജോലി സമയം നിയന്ത്രിച്ച 2021-ലെ 17-ാം നമ്പര്‍ മിനിസ്റ്റീരിയല്‍ ഡിക്രി അനുസരിച്ചാണ് നടപടി, ഈ സമയത്ത് ഔട്ട്ഡോര്‍ ജോലികള്‍ രാവിലെ 10 മുതല്‍ 3.30 വരെ നിരോധിച്ചിരിക്കുന്നു.ഡെലിവറി കമ്പനികളും റെസ്റ്റോറന്റുകളും അവരുടെ ഡെലിവറി ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!