Uncategorized

കഴിഞ്ഞ ആഴ്ചയില്‍ മാത്രം 266 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കഴിഞ്ഞ ആഴ്ചയില്‍ മാത്രം 266 പേര്‍ തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതായും കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തീവ്രതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ അഭിപ്രായപ്പെട്ടു. ഇന്നലെ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്തസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഖത്തര്‍ നല്‍കുന്ന ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദവും യുകെ, വകഭേദവും പ്രതിരോധിക്കുവാന്‍ പോന്നതാണ് .

രാജ്യം ഒരു മില്യണ്‍ ഡോസ് വാക്‌സിന്‍ എന്ന നാഴികകല്ല് പിന്നിട്ടത് ആശ്വാസരമാണ്. പ്രായപൂര്‍ത്തിയായവരില്‍ 26 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യത്തെ 35 കേന്ദ്രങ്ങളിലായി വാക്‌സിനേഷന്‍ പുരോഗമിക്കന്നുണ്ട്.

Related Articles

Back to top button
error: Content is protected !!