Uncategorized

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ്

ദോഹ. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം തകര്‍ത്തു.

ബെല്‍റ്റിനുള്ളില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് കസ്റ്റംസ് പ്രസ്താവനയില്‍ പറഞ്ഞു. യാത്രികന്റെ ശരീരത്തില്‍ വിദേശ വസ്തു കെട്ടിയിരുന്നതായി അധികൃതരുടെ സംശയത്തെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
കഞ്ചാവാണ് പിടികൂടിയതെന്നും അതിന്റെ ആകെ ഭാരം 1.9 കിലോ ആയിരുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!