Uncategorized

പ്രഥമ ഫുട്‌ബോള്‍ മാനിയ കപ്പ് എംഇഎസ് ഇന്ത്യന്‍ സ്‌കൂളിന്

ദോഹ – ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും യങ്ങ് ബ്ലാസ്റ്റേഴ്സ് അക്കാദമിയും ചേര്‍ന്നൊരുക്കിയ പ്രഥമ ഫുട്‌ബോള്‍ മാനിയ കപ്പ് എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ സ്വന്തമാക്കി . ജെംസ് അമേരിക്കന്‍ അക്കാദമിയില്‍ നടന്ന ടൂര്ണമെന്റില്‍ 8 ടീമുകള്‍ പങ്കെടുത്തു .

വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ബര്‍വ സിറ്റി എഫ് .സി യെ 3 -0 ത്തിന് പരാജപ്പെടുത്തിയാണ് എംഇഎസ് കപ്പില്‍ മുത്തമിട്ടത് .

മികച്ച പ്ലെയര്‍ ആയി എംഇഎസില്‍ നിന്നും ഫലെയും ബെസ്‌ററ് ഗോള്‍ കീപ്പറായി എംഇഎസ് ക്യാപ്റ്റന്‍ കൂടിയായ ഷിഫാനും തിരഞ്ഞെടുക്കപ്പെട്ടു . ജേതാക്കള്‍ക്ക് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇപി അബ്ദുറഹിമാന്‍ ട്രോഫി സമ്മാനിച്ചു.

ഹോംസ്ആര്‍ അസ് ജനറല്‍ മാനേജര്‍ രമേശ് ബുല്‍ ചന്ദനി , വിജയ ലക്ഷ്മി കര്‍ണം, സുമീത് ബത്ര, സിപ്പോ ജോസ് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് കോ – ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ അമീര്‍ അലി എന്നിവരും ചടങ്ങില്‍ സന്നിഹിതരായി .

Related Articles

Back to top button
error: Content is protected !!