Breaking NewsUncategorized
ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്‌ളര്‍ക്കിന്റെ ഒഴിവ്

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്‌ളര്‍ക്കിന്റെ ഒഴിവ് . ഖത്തറില്‍ താമസ വിസയുള്ളവരെയാണ് പരിഗണിക്കുക. അംഗീകൃത സര്‍വകലാശാല ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്‌ളീഷ്, ഹിന്ദി ഭാഷ പ്രാവിണ്യം, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം എന്നിവ വേണം. 31 ജൂലൈ 2023 ന് പ്രായം 21 നും 35 നും ഇടയിലായിരിക്കണം. എല്ലാ അലവന്‍സുകളുമുള്‍പ്പടെ പ്രതിമാസ ശമ്പളം 5500 റിയാലായിരിക്കും.
താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ ആഗസ്ത് 22 നകം അപേക്ഷ സമര്‍പ്പിക്കണം.
