Breaking NewsUncategorized
അസീബിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ദോഹ : ഇന്നലെ ഹമദ് ആശുപത്രിയില്‍ മരിച്ച മലയാളി യുവാവ് കാസര്‍കോട് തളങ്കര സ്വദേശി പടിഞ്ഞാര്‍കുന്നില്‍ അസീബിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം 7.30 ന് കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക.