Breaking NewsUncategorized
നാലാമത് വാര്‍ഷിക ഖത്തര്‍ ഇക്കണോമിക് ഫോറം 2024 മെയ് 14 മുതല്‍ 16 വരെ ദോഹയില്‍ നടക്കും

ദോഹ: ബ്ലൂംബെര്‍ഗ് നടത്തുന്ന നാലാമത് വാര്‍ഷിക ഖത്തര്‍ ഇക്കണോമിക് ഫോറം 2024 മെയ് 14 മുതല്‍ 16 വരെ ദോഹയില്‍ നടക്കുമെന്ന് ഖത്തര്‍ ഇക്കണോമിക് ഫോറത്തിന്റെ ഉന്നത സംഘാടക സമിതി അറിയിച്ചു.
ആഗോള സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള സമഗ്രമായ സംവാദത്തിനായി സ്വാധീനമുള്ള ആഗോള ബിസിനസ്സ് നേതാക്കള്‍, അക്കാദമിക് വിദഗ്ധര്‍, സംരംഭകര്‍ എന്നിവര്‍ക്കൊപ്പം രാഷ്ട്രത്തലവന്‍മാരും പരിപാടിയുടെ ഭാഗമാകും.