സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ് എന്നിവരാണ് അബൂ ഹമൂര്‍ സഫാരി മാളില്‍ നേരിട്ടെത്തി ഡയറക്ടറി സമ്മാനിച്ചത്. കെട്ടിലും മട്ടിലും മികച്ച നിലവാരം പുലര്‍ത്തുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്നും പരസ്യ വിപണിയില്‍ ഇന്നൊവേഷന്‍ കൊണ്ടുവരുന്ന മീഡിയ പ്‌ളസിന്റെ ശ്രമം ശ്‌ളാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.