Breaking NewsUncategorized

എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസ് ര്‍, അല്‍ ദുഹൈല്‍ പോരാട്ടം നവംബര്‍ 7ന്: ടിക്കറ്റ് ഇന്നു മുതല്‍

ദോഹ: എ എഫ് സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഇ മത്സരത്തില്‍ ക്രിസ്റ്റാനോയുടെ അല്‍ നസ്‌റും കുടീന്യോയുട അല്‍ ദുഹൈലും നവംബര്‍ 7 ന് ഖത്തറില്‍ ഏറ്റുമുട്ടും. മത്സരത്തിനുള്ള ടിക്കറ്റുകള്‍ അബ്ദുള്ള ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ ഇന്ന് മുതല്‍ ലഭ്യമാകും.

ഗേറ്റ് നമ്പര്‍ 3 ല്‍ വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ ടിക്കറ്റുകള്‍ ലഭ്യമാകുമെന്ന് അല്‍ ദുഹൈല്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഇ മത്സരം രാത്രി ഒമ്പതിന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും.

Related Articles

Back to top button
error: Content is protected !!