Uncategorized

ഇടപ്പാളയം ഖത്തര്‍ ഈണം 2023

ദോഹ. ഇടപ്പാളയം ഖത്തറിന്റെ ഈണം 2023 വിപുലമായ പരിപാടികളോടെ തുമാമയിലെ ഒലീവ് സ്‌കൂളില്‍ നടന്നു. ഓണസദ്യയോടെ തുടങ്ങിയ പരിപാടിയില്‍ അംഗങ്ങളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.

വൈസ് പ്രസിഡന്റ് ഹസീബിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി, ഇടപ്പാളയം ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഡോ. വി.വി ഹംസ, ഇടപ്പാളയം ഗ്ലോബല്‍ സെക്രട്ടറി സ്റ്റാലിന്‍, ഗ്ലോബല്‍ സമിതിയംഗം നൂറുല്‍ ഹഖ്, ഐസിബിഎഫ് പ്രതിനിധി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കെബിഎഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, പ്രോഗ്രാം കണ്‍വീനര്‍ ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഐസിബിഎഫ് ഇന്‍ഷൂറന്‍സിനെ കുറിച്ച് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിശദീകരിച്ചു. അംഗങ്ങളുടെ ഐസിബിഎഫ് ഇന്‍ഷൂറന്‍സ് അപേക്ഷകള്‍ സിദ്ദീഖ് ചെറവല്ലൂര്‍ ഏറ്റുവാങ്ങി.

ശേഷം നടന്ന അംഗങ്ങളുടെ കലാപരിപാടികള്‍ സദസ്സിന് ഇമ്പമേകി.

കലാപരിപടികള്‍ക്ക് ശേഷം കായിക മത്സരങ്ങളും നടന്നു. ആവേശം നിറഞ്ഞ മത്സരങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകി.

പരിപാടിയുടെ ഭാഗമായി ആനന്ദ് എടപ്പാളിന്റെ ചിത്രപ്രദര്‍ശനവും നടന്നു.

ഇടപ്പാളയം സെക്രട്ടറി സ്റ്റാലിന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!