Breaking NewsUncategorized

ഖത്തറിലേക്ക് കൊക്കെയ്ന്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് ഹമദ് എയര്‍പോര്‍ട്ട് അധികൃതര്‍


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് കൊക്കെയ്ന്‍കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. എയര്‍പ്പോര്‍ട്ടിലെത്തിയ ഒരു യാത്രക്കാരനില്‍ നിന്ന് 2.52 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടിയതായി ഖത്തര്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. യാത്രക്കാരന്റെ ബാഗിന്റെ കവറില്‍ നിന്നാണ് കള്ളക്കടത്ത് കണ്ടെത്തിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ ജനറല്‍ കസ്റ്റംസ് അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അത്യാധുനിക ഉപകരണങ്ങളാല്‍ സജ്ജമായ കസ്റ്റംസ് വകുപ്പില്‍ യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാര് പിന്തുടരുന്ന ഏറ്റവും പുതിയ രീതികള്‍ തിരിച്ചറിയാനും പരിശീലനം സിദ്ധിച്ച വിദഗ്ധ സംഘമാണുള്ളത്. ഇവരുടെ കണ്ണുവെട്ടിച്ച് രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുവരുന്നതിനുളള ശ്രമം ആത്മഹത്യാപരമാണ്. പിടിക്കപ്പെട്ടാല്‍ ആജീവനാന്തം ജയിലില്‍ കഴിയേണ്ടി വരുമെന്ന സാഹസത്തിന് മുതിരരുതെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Back to top button
error: Content is protected !!