- June 5, 2023
- Updated 7:39 pm
ഖത്തര്‍ കെ എം സി സി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ മീറ്റും സൗഹൃദ സംഗമവും
- April 18, 2023
- News
ദോഹ . കോഴിക്കോട് -ഖത്തര്‍ കെ എം സി സി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ഇഫ്താര്‍ മീറ്റും സൗഹൃദ സംഗമവും ദോഹ ക്രിസ്റ്റല്‍ പാലസ് ഹോട്ടലില്‍ നടന്നു .
ക്ഷണിക്കപ്പെട്ട അഥിതികളടക്കം ചങ്ങരോത്ത് പഞ്ചായത്ത് ഖത്തര്‍ കുടുംബത്തിലെ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു . വൈസ് പ്രസിഡന്റ് മുഹമ്മദലി കന്നാട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഹമ്മദ് നിഷാന്‍ ഖിറാഅത്ത് നടത്തി . ഉസ്താദ് അജ്മല്‍ റഹ്‌മാനി റമദാന്‍ സന്ദേശം കൈമാറി .ഇസ്ലാമിലെ ഓരോ അനുഷ്ഠാനങ്ങള്‍ക്കും ഓരോ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും ആ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതായിരിക്കണം നമ്മുടെ ആരാധനകള്‍ എന്നും അദ്ദേഹം ഉണര്‍ത്തി .
ഇഫ്ത്താര്‍ മീറ്റിന്റെയും സൗഹൃദ സംഗമത്തിന്റെയും ഉത്ഘാടനം കോഴിക്കോട് ജില്ലാ കെ.എം.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ജനാബ് ഇല്യാസ് മാസ്റ്റര്‍ നിര്‍വഹിച്ചു .
വര്‍ത്തമാന കാല ഇന്ത്യയും ന്യൂന പക്ഷ രാഷ്ട്രീയവും എന്ന വിഷയത്തെ കുറിച്ച് കെഎംസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്‌മാന്‍ മുഖ്യ പ്രഭാഷണം നടത്തി .
യോഗത്തില്‍ മുഖ്യ അഥിതികളായി ടി ടി കുഞ്ഞമ്മദ് ( ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ). മുഹമ്മദ് ചാവട്ട് (കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് ) പങ്കെടുത്തു .
സി.കെ.സി. ഇസ്മായില്‍ , റസാഖ് സാഹിബ് കുന്നുമ്മല്‍ , ഇഒ സജിത്ത് , അബ്ദുസമദ് മാണിക്കോത്ത് , അബ്ബാസ് മുക്കം , മുഹമ്മദ് നരിപ്പറ്റ , മജീദ് നാദാപുരം , അഷ്റഫ് കണ്ടോത്ത് , വി.കെ. ഹമീദ് , എന്നിവര്‍ സംസാരിച്ചു .
നവാസ് പി.കെ , ഹാഫിസ് ഗജ , റാഷിദ് പുറമണ്ണില്‍ , അബ്ദുറഹിമാന്‍ നഈമി , ശിഹാബ് പുറവൂര്‍ ,അജ്മല്‍ ,നിസാര്‍ , , ഫൈസല്‍ മാളികണ്ടി , വി.കെ.അബ്ദുല്ല , സാലിം ,സമീര്‍ പുനത്തില്‍ ,ഫസല്‍ ,സലാം കോറോത്ത്,സുഐത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. അബ്ദുല്‍ സലാം കല്ലൂര്‍ സ്വാഗതവും അബ്ദുല്ല കെ.സി നന്ദിയും പറഞ്ഞു

- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6