Uncategorized

ജി.പി.കുഞ്ഞബ്ദുല്ലയുടെ മാപ്പിളപ്പാട്ടിന്‍ വര്‍ണ ചരിത്രം ഷാര്‍ജ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ മലയാള കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ജി.പി.കുഞ്ഞബ്ദുല്ല ചാലപ്പുറത്തിന്റെ പ്രഥമ കൃതി മാപ്പിളപ്പാട്ടിന്‍ വര്‍ണ ചരിത്രം ഷാര്‍ജ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു
മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസല്‍ എളേററിലിന് ആദ്യ പ്രതി നല്‍കി ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂരാണ് പ്രകാശനം നിര്‍വഹിച്ചത്. വചനം സിദ്ധീഖ്, ലിപി അക് ബര്‍,സമീര്‍ ഷര്‍വാണി, ശംസുദ്ധീന്‍ നെല്ലറ, ഡോ.പി.കെ. പോക്കര്‍, നവാസ് കീച്ചേരി , അഷ്‌റഫ് കൊടുങ്ങല്ലൂര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കേരളീയ കലകളുടെ കൂട്ടത്തില്‍ ഏറ്റവും ജനപ്രിയ കലാരൂപമായ മാപ്പിളപ്പാട്ടിന് നാദാപുരത്തിന്റെ അടയാളമായി ഒരേട് തുന്നിചേര്‍ത്തിരിക്കുകയാണ് ജി.പി.കുഞ്ഞബ്ദുല്ലയുടെ മാപ്പിളപ്പാട്ടിന്‍ വര്‍ണ ചരിത്രമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ കലാസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ടി.കെ ഹംസ, റഹ്‌മാന്‍ തായലങ്ങാടി , പി.ടി. കുഞ്ഞാലി മാഷ് , കെ.അബൂബക്കര്‍ മാസ്റ്റര്‍, ഫൈസല്‍ എളേറ്റില്‍, മര്‍ഹും എസ്.വി ഉസ്മാന്‍ എന്നിവരുടെ അവതാരികയും പഠനകുറിപ്പുകളും പുസ്‌കത്തിന്റെ സവിശേഷതയാണ്. വചനം പബ്‌ളിഷിംഗ് ഹൗസാണ് പ്രസാധകര്‍.

പ്രമുഖ അറബി കവി ഡോ. ശിഹാബ് എം. ഗാനം, മുനവ്വറലി ശിഹാബ് തങ്ങള്‍, യു.ഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. ഹുസൈന്‍ മടവൂര്‍, കെ.എം.സി.സ് നേതാവ് അന്‍വര്‍ നഹ, ബഷീര്‍ തിക്കോടി തുടങ്ങി നിരവധി പേരാണ് ആശംസകളും അനുമോദനങ്ങളുമായെത്തിയത്.

Related Articles

Back to top button
error: Content is protected !!