Uncategorized

കള്‍ച്ചറല്‍ ഫോറം ഖത്തര്‍ : ആര്‍ ചന്ദ്രമോഹന്‍ പ്രസിഡന്റ്

ദോഹ : കള്‍ച്ചറല്‍ ഫോറത്തിന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. ആര്‍. ചന്ദ്രമോഹനാണ് ( കൊല്ലം ) പുതിയ പ്രസിഡന്റ്. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ നിന്നാണ് പ്രസിഡന്റിനെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തത്.

വൈസ് പ്രസിഡണ്ടുമാരായി മജീദ് അലി (തൃശ്ശൂര്‍) , സാദിഖ് ചെന്നാടന്‍ (കോഴിക്കോട്), റഷീദ് അലി (മലപ്പുറം), നജ്ല നജീബ് (കണ്ണൂര്‍), അനീസ് മാള (തൃശൂര്‍ ) എന്നിവരെയും തെരഞ്ഞെടുത്തു.

ഷാഫി മൂഴിക്കല്‍ (കോഴിക്കോട് ), താസീന്‍ അമീന്‍ (തിരുവനന്തപുരം) അഹമ്മദ് ഷാഫി (കോഴിക്കോട്) എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ശരീഫ് ചിറക്കലാണ് (മലപ്പുറം) പുതിയ ട്രഷറര്‍.

വിവിധ വകുപ്പ് സെക്രട്ടറിമാരായി അനസ് ജമാല്‍ (തൃശൂര്‍), ഷറഫുദ്ദീന്‍. സി (മലപ്പുറം), നിത്യ സുബീഷ് (കോഴിക്കോട്), റഹീം വേങ്ങേരി (കോഴിക്കോട് ), റബീഅ് സമാന്‍ (കോഴിക്കോട് ) എന്നിവരെയും തെരഞ്ഞെടുത്തു. സഞ്ചയ് ചെറിയാന്‍ (ആലപ്പുഴ) ടീം വെല്‍ഫെയര്‍ ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന സമിതി അംഗങ്ങളായി ഡോ. താജ് ആലുവ (എറണാകുളം), റഷീദ് അഹമ്മദ് ( കോട്ടയം ), മുനീഷ് എ. സി, അന്‍വര്‍ ഹുസൈന്‍, സജ്‌ന സാക്കി ( മൂവരും മലപ്പുറം) മുഹമ്മദ് റാഫി, അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, മക്ബൂല്‍ അഹമ്മദ്, സക്കീന അബ്ദുല്ല (നാലു പേരും കോഴിക്കോട്), ഷാനവാസ് ഖാലിദ്,(കണ്ണൂര്‍), സന നസീം (തൃശൂര്‍), അബ്ദുറഷീദ് (കൊല്ലം) ലത കൃഷണ (വയനാട് ) രാധാകൃഷണന്‍ (പാലക്കാട്) എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സിലില്‍ യോഗം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് ഉത്ഘാടനം ചെയ്തു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രമോഹന്‍ കൊല്ലം ചവറ സ്വദേശിയാണ്. കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികള്‍ മുന്‍പ് വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസിക്ക് കീഴിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കള്‍ച്ചറല്‍ ഫോറത്തിന് കേരള സര്‍ക്കാരിന് കീഴിലുള്ള നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരവും ഉണ്ട്.

Related Articles

Back to top button
error: Content is protected !!