Breaking NewsUncategorized

ഖത്തര്‍ എയര്‍വേയ്സും ഫിഫയും തമ്മില്‍ ദീര്‍ഘകാല പങ്കാളിത്തം


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ എയര്‍വേയ്സും ഫിഫയും തമ്മില്‍ ദീര്‍ഘകാല പങ്കാളിത്തം. അവിസ്മരണീയമായ ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഒന്നാം വാര്‍ഷികത്തിലാണ് 2030 വരെ ഗ്ലോബല്‍ എയര്‍ലൈന്‍ പാര്‍ട്ണര്‍ എന്ന നിലയില്‍ ഫിഫയുമായുള്ള ദീര്‍ഘകാല പങ്കാളിത്തം പ്രഖ്യാപിച്ചത്. ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീറും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ചേര്‍ന്നാണ് പങ്കാളിത്ത കരാര്‍ പുതുക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

എയര്‍ലൈനിന്റെ ബോയിംഗ് 787-8, എയര്‍ബസ് എ 350-900 എന്നിവയുടെ പശ്ചാത്തലത്തില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചത്.

ഫിഫ ലോകകപ്പ് 2026, ഫിഫ വനിതാ ലോകകപ്പ് 2027, ഫിഫ ലോകകപ്പ് 2030 എന്നിവയുള്‍പ്പെടെ സുപ്രധാന ഫിഫ ടൂര്‍ണമെന്റുകളും ഇന്തോനേഷ്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പോടെ ആരംഭിക്കുന്ന എല്ലാ യുവജന പുരുഷ-വനിതാ ടൂര്‍ണമെന്റുകളും ഈ കരാര്‍ ഉള്‍ക്കൊള്ളുന്നു.

2017 മെയ് മുതല്‍, ഖത്തര്‍ എയര്‍വേയ്സ് ഫിഫയുടെ ആഗോള സംരംഭങ്ങളുടെ അവിഭാജ്യ ഘടകമാണ്. ഈ പുതുക്കിയ പങ്കാളിത്തത്തോടെ, ലോകമെമ്പാടുമുള്ള ഫുട്ബോള്‍ മാമാങ്കങ്ങളില്‍ ലോകോത്തര വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സിന്റെ കയ്യൊപ്പുമുണ്ടാകും.

Related Articles

Back to top button
error: Content is protected !!