Local News

ഇബ്തിസാം മെഡിക്കല്‍ സെന്റര്‍ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു

ദോഹ. ഇബ്തിസാം മെഡിക്കല്‍ സെന്റര്‍ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഡയബറ്റിക് അസോസിയേഷനുമായി സഹകരിച്ച് ഡയബറ്റിസ് ബോധവല്‍ക്കരണവും പരിശോധനകളും നടത്തി. മെഡിക്കല്‍ ക്യാമ്പില്‍ ശരീര പരിശോധന, പ്രമേഹ പരിശോധന, രക്ത സമ്മര്‍ദ്ധം പരിശോധന, ബോഡി മാസ് ഇ്#ഡക്‌സ് ചെക്കപ്പ്, ജനറല്‍ പ്രാക്ടീഷണര്‍ കണ്‍സല്‍ട്ടേഷന്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്.
ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഖത്തറിലെ പ്രമേഹ ബോധവല്‍ക്കരണ പരിപാടികളെക്കുറിച്ചും പരിപാടി ഉദ്ഘാടനം ചെയ്ത ഡോ. അഹ് മദ് സംസാരിച്ചു. പ്രമേഹത്തെക്കുറിച്ച് ഖത്തര്‍ ഡയബറ്റിക് അസോസിയേഷനിലെ അഷ്‌റഫും സംസാരിച്ചു.

എക്‌സലന്‍സ് ഇന്‍സ്റ്റലേഷന്‍ സ്‌പെഷ്യലിസ്റ്റ് ജെസിക സാജന്റെ വനിത ദിന സന്ദേശം ഏറെ ശ്രദ്ധേയമായി.

ഇബ്തിസാം മെഡിക്കല്‍ സെന്റര്‍ സിഇഒ അബ്ദുറഹിമാന്‍ അല്‍ മുല്ല സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷൈല സിറാജുദ്ധീന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!