Breaking NewsUncategorized

മൈന്റ്ട്യൂണ്‍ ഇക്കോവേവ്സിന്റെ ബിഗ് സല്യൂട്ട് ഗ്രീന്‍ മാര്‍ച്ച് ശ്രദ്ധേയമായി

ദോഹ:ഗ്രീന്‍ ഡെസേര്‍ട്ട്,ബെറ്റര്‍ എന്‍വയോണ്‍മെന്റ് മരുഭൂമിയെ ഹരിതാഭമാക്കാന്‍ പരിസ്ഥിതിയെ പവിത്രമാക്കാന്‍’ എന്ന പ്രമേയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ എക്സ്പോ 2023 ദോഹക്ക് ഹരിതാഭിവാദ്യങ്ങളര്‍പ്പിച്ച് മൈന്റ്ട്യൂണ്‍ ഇക്കോവേവ്സ് സംഘടിപ്പിച്ച ബിഗ് സല്യൂട്ട് ഗ്രീന്‍ മാര്‍ച്ച് ശ്രദ്ധേയമായി.

ഖത്തറിലെ പ്രമുഖ റേഡിയോ നെറ്റ് വര്‍ക്കായ ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്കുമായി സഹകരിച്ച് മൈന്റ്ട്യൂണ്‍ ഇക്കോവേവ്സ്’ എന്ന എന്‍ജിഒ നേതൃത്വം നല്‍കിയ ഈ മാതൃകാപരമായ പ്രവര്‍ത്തനം സ്വദേശികളുടേയും വിദേശികളുടേയും പ്രശംസ പിടിച്ചുപറ്റി .

എക്സ്പോ 2023 ദോഹക്ക് ഹരിതാഭിവാദ്യങ്ങളര്‍പ്പിക്കുന്ന ബാനറുകളും പ്‌ളക്കാര്‍ഡുകളുമായി എക്‌സ്‌പോയുടെ ഇന്റര്‍നാഷണല്‍ സോണിലെത്തിയ മൈന്റ്ട്യൂണ്‍ ഇക്കോവേവ്സ് നേതാക്കളെ എക്‌സ്‌പോ വളണ്ടിയര്‍മാര്‍ സ്വാഗതം ചെയ്തു. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച എക്‌സ്‌പോക്ക് അഭിവാദ്യമര്‍പ്പിച്ചെത്തുന്ന ആദ്യ എന്‍.ജി.ഒ എന്ന പദവി മൈന്റ്ട്യൂണ്‍ ഇക്കോവേവ്സ് സ്വന്തമാക്കി .

ഊഷരതയുടെ മണലാരണ്യങ്ങളില്‍,ഉര്‍വ്വരതയുടെ നനവും തണുപ്പുമേകി ജീവിത മരുപ്പച്ചയുടെ മനോഹാരിത തീര്‍ക്കുന്ന എക്സ്പോ 2023 ദോഹക്ക് ഹരിതാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന ‘ബിഗ് സല്യൂട്ട് ഗ്രീന്‍ മാര്‍ച്ചിന്’ ഖത്തറിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അലി അല്‍ ഹന്‍സാബ്, സൊസൈറ്റി പ്രസിഡണ്ട് സീ.ഏ.റസാഖ്, സൗദിയ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍,കെ.എം. മുസ്തഫ സാബിഹ്, ഗ്രൂപ്പ് 10 മാനേജിംഗ് ഡയറക്ടര്‍ ഡോ.അബ്ദുറഹിമാന്‍ കരിഞ്ചോല, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ.ജോണ്‍, ഖലീല്‍ എ പി ( എം.ഇ.എസ്) , ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മഷ്ഹൂദ് വി.സീ, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.അമാനുല്ല വടക്കാങ്ങര, അബ്ദുല്‍ മുത്തലിബ് മട്ടന്നൂര്‍, അബ്ദുല്ല പൊയില്‍, ഷമീര്‍. പി.എച്ച്, മുനീര്‍, അബ്ദുല്ല പറമ്പില്‍ , ഡോ.പി.കെ.മുസ്തഫ ഹാജി, രാജേഷ് വിസി, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സമീല്‍ അബ്ദുല്‍ വാഹിദ്, ജാബിര്‍ ബേപ്പൂര്‍, ആര്‍.ജെ.അഷ്ഠമി, ആര്‍.ജെ.സന്ധീപ്, ഉണ്ണി, ചിത്ര ഉണ്ണി, അബ്ദുറഹീം ഫാറൂഖി, അസീല്‍ ഫുആദ്, അബ്ദുല്ല വി.പി. സുലൈഖ അബ്ദുല്ല , ത്വയ്യിബ് , ബഷീര്‍ അഹ് മദ്, അബ്ദുല്‍ അസീസ് സഖാഫി, ജാഫര്‍ മുര്‍ച്ചാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

‘മനം ശുദ്ധമാക്കാം,മണ്ണ് സുന്ദരമാക്കാം’എന്ന പ്രമേയത്തില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ മൈന്റ്ട്യൂണ്‍ ഇക്കോവേവ്സ് പത്തുവര്‍ഷം മുമ്പ് ഖത്തറിലാണ് രൂപംകൊണ്ടത്.മണ്ണിനും മനുഷ്യനും വേണ്ടി നിലകൊള്ളുന്ന കൂട്ടായ്മക്ക് ഏഴു രാജ്യങ്ങളിലായി ഇരുപതിനായിരത്തിലേറെ അംഗങ്ങളുണ്ട്. ഖത്തറിന്റെ വണ്‍ മില്യണ്‍ ട്രീ പ്രോജക്റ്റിന്റെ ഭാഗമായ ആദ്യ എന്‍.ജി.ഒ. യും മൈന്റ്ട്യൂണ്‍ ഇക്കോവേവ്സ് ആയിരുന്നു.
എക്‌സ്‌പോയുടെ വിവിധ പവലിയനുകള്‍ സന്ദര്‍ശിച്ചാണ് എക്‌സ്പ്‌ളോര്‍ എക്‌സ്‌പോ ഗ്രീന്‍ മാര്‍ച്ച് സമാപിച്ചത്.

Related Articles

Back to top button
error: Content is protected !!