Uncategorized

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയും, തിരുവല്ലാ എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആലുംനിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ. ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ (ഫോട്ടാ) യും, തിരുവല്ലാ എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആലുംനി യും സംയുക്തമായി അതിവിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു

ഓള്‍ഡ് എയര്‍പോര്‍ട്ടിലെ ബ്ലൂ ഗാലക്‌സി ഹാളില്‍ വച്ച് നടന്ന ഓണാഘോഷം കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറും, ലോക കേരള സഭാ മെംബറുമായ ഇ. എം. സുധീര്‍ ഉത്ഘാടനം ചെയ്തു.

ഫോട്ടാ പ്രസിഡണ്ട് ജിജി ജോണ്‍ അധ്യഷത വഹിച്ച മീറ്റിംഗില്‍ തോമസ് കുര്യന്‍ നെടുംതറയില്‍ സ്വാഗതവും, ജനറല്‍സെക്രട്ടറി റജി കെ. ബേബി നന്ദിയും പറഞ്ഞു. ഐ.സി.ബി.എഫ് ജനറല്‍സെക്രട്ടറി കെ. വി. ബോബന്‍, തിരുവല്ലാ എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആലുംനി രക്ഷാധികാരി ജോണ്‍ സി എബ്രഹാം, എന്നിവര്‍ പ്രസംഗിച്ചു,

ഖത്തറിലെ സാമൂഹിക, സംസ്‌കാരിക, സേവന രംഗത്തെ പ്രവര്‍ത്തനത്തിന്, കുരുവിള കെ. ജോര്‍ജ്, ആതുര സേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ലിസ്സി ഫിലിപ്പിനെയും, മാരത്തോണ്‍ റണ്‍ണ്ണര്‍ ഷിനു എം. എബ്രാഹം, എന്നി ഫോട്ടാ അംഗങ്ങളെ മീറ്റിംഗില്‍ ആദരിച്ചു.

വഞ്ചിപാട്ട്, ചെണ്ടമേളം, മാവേലിതമ്പുരാനെ വരവേല്‍ക്കല്‍, വ്യവിധ്യ്മാര്‍ന്ന കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണ സദ്യയും ആഘോഷങ്ങള്‍ക് തിളക്കം കൂട്ടി, അനീഷ് ജോര്‍ജ് മാത്യു, സജി പൂഴികാല, റോയ് പരുമല, ശാന്തി ഐസക്, ഗീത ജിജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!