Uncategorized

ദോഹാ ഫോറം നാളെ അവസാനിക്കും

ദോഹ: ലോക നേതാക്കളും നയതന്ത്ര വിദഗ്ധരും അണി നിരന്ന ദോഹ ഫോറത്തിന്റെ 21-ാമത് എഡിഷന് ഖത്തറിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ തുടക്കമായി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഫോറം ഉദ്ഘാടനം ചെയ്തത്. ‘കൂട്ടായ്മയുടെ ഭാവി പടുത്തുയര്‍ത്താം’ എന്ന പ്രമേയത്തിലാണ് ഇത്തവണ ദോഹ ഫോറം നടക്കുന്നത്.ഫോറം നാളെ സമാപിക്കും.
ഉദ്ഘാടനച്ചടങ്ങില്‍ റിപ്പബ്ലിക് ഓഫ് കൊസോവോ പ്രസിഡന്റ് ഡോ. വ്‌ജോസ ഉസ്മാനി-സദ്രിയു, റിപ്പബ്ലിക് ഓഫ് സെനഗല്‍ പ്രസിഡന്റ് മാക്കി സാല്‍, സാന്‍സിബാര്‍ പ്രസിഡന്റ് ഡോ. ഹുസൈന്‍ അലി മ്വിനി, ജോര്‍ദാന്‍ പ്രധാനമന്ത്രി ഡോ. ബിഷര്‍ അല്‍ ഖസാവ്നെ, ഫലസ്തീന്‍് പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുഎന്‍ ജനറല്‍ അസംബ്ലി (യുഎന്‍ജിഎ) പ്രസിഡന്റ് ഡെനിസ് ഫ്രാന്‍സിസ്, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി ജനറല്‍) ) ജാസിം മുഹമ്മദ് അല്‍ബുദൈവി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, ഷൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, നിരവധി പ്രമുഖരായ ഷെയ്ഖുകള്‍, മന്ത്രിമാര്‍, അംഗീകൃത നയതന്ത്ര ദൗത്യങ്ങളുടെ തലവന്‍മാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, പാര്‍ലമെന്റേറിയന്‍മാര്‍, ബുദ്ധിജീവികള്‍, വ്യവസായികള്‍, മാധ്യമങ്ങള്‍, പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളുടെയും സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെയും പ്രതിനിധികള്‍ എന്നിവരും സമ്മേളനത്തില്‍ സംബന്ധിച്ചു.

ചടങ്ങിനിടെ, ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനിക്ക് അമീര്‍ ദോഹ ഫോറം അവാര്‍ഡ് സമ്മാനിച്ചു.

Related Articles

Back to top button
error: Content is protected !!