ചെന്നൈ ദുരന്ത ബാധിതര്‍ക്ക് ആശ്വാസമായി ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ.ജോണ്‍

ദോഹ. പേമാരി നാശം വിതച്ച ചെന്നൈയില്‍ ദുരന്ത ബാധിതര്‍ക്ക് ആശ്വാസമായി ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ.ജോണ്‍. അവശ്യ സാധനങ്ങളടങ്ങുന്ന കിറ്റുകള്‍ നല്‍കിയാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ ജെബി കെ ജോണ്‍ ദുരന്തബാധിതരുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നത്.
നാട്ടിലും മറുനാട്ടിലുമായി ഒട്ടേറെ ചാരിറ്റി പ്രവര്‍ ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന പ്രവാസി വ്യവസായിയും സംരഭകനുമായ മണ്ണത്തൂര്‍ കോല്‍കുന്നേല്‍ ജെബി കെ. ജോണ്‍ കോവിഡ് സമയത്തും ഭക്ഷ്യ കിറ്റുകളും മരുന്നും മറ്റവശ്യ വസ്തുക്കളുമായി സേവന രംഗത്ത് സജീവമായിരുന്നു. പാവപ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം, വസ്ത്രം, പാര്‍പ്പിടം എന്നീ മേഖലകളിലും സ്തുത്യര്‍ഹമായ സേവനങ്ങളാണ് ജെബി കെ ജോണ്‍ ചെയ്തുവരുന്നത്.