Uncategorized

ആസ്റ്റര്‍ ചാലിയാര്‍ കപ്പ് സീസണ്‍ 3 അഖിലെന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കം

ദോഹ: ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാളിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ചാലിയാര്‍ കപ്പ് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം സീസണ്‍ വെള്ളിയാഴ്ച ദോഹ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ ആരംഭിക്കും. ഖത്തറിലെ പതിനാറ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ടീമുകളാണ് കളിക്കാനിറങ്ങുക. വെള്ളിയാഴ്ച മൂന്ന് മണിക്ക് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിന് വിസില്‍ മുഴങ്ങും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 29 ന് ദോഹ സ്റ്റേഡിയത്തിലായിരിക്കും നടക്കുക.

ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ടൈറ്റില്‍ സ്‌പോണ്‍സറായും, മറൈന്‍ എയര്‍കണ്ടീഷനിങ് ആന്‍ഡ് റെഫ്രിജറേഷന്‍ കമ്പനി മെയിന്‍ സ്‌പോണ്‍സറായും സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിലെ ചാമ്പ്യന്‍മാര്‍ക്ക് 3023 ഖത്തര്‍ റിയാലും എവര്‍ റോളിങ് ട്രോഫിയും, ഫസ്റ്റ് റണ്ണര്‍ അപ്പിന് 2023 ഖത്തര്‍ റിയാലും ട്രോഫിയും സെക്കന്റ് റണ്ണര്‍ അപ്പിന് കേബ്‌ടെക് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് നല്‍കുന്ന 1023 ഖത്തര്‍ റിയാലും ട്രോഫിയുമാണ് സമ്മാനമായി നല്‍കപ്പെടുക.

ഉദ്ഘാടന മല്‍സരത്തില്‍ ഓര്‍ബിറ്റ് എഫ് സി, ഒറിക്‌സ് എഫ് സി കാസര്‍ഗോഡിനെയും തുടന്നുള്ള മത്സരങ്ങളില്‍ സിറ്റി എക്‌സ്‌ചേഞ്ച് എഫ് സി, വൈകിങ് എഫ് സി അല്‍ഖോറിനെയും, അഡ്വാന്‍സ് പ്ലസ് എഫ് സി, ഈഗിള്‍സ് എഫ്‌സിയേയും, നാമിസ് ഇന്റര്‍നാഷണല്‍ ന്യൂട്ടന്‍ എഫ് സി, അല്‍ അനീസ് എഫ് സിയേയും, ഖത്തര്‍ ഫ്രണ്ട്സ് മമ്പാട്, വഖാസ് എ എഫ് സിയേയും, മഞ്ഞപ്പട എഫ് സി, ബ്രദേര്‍സ് എഫ് സിയെയും ക്യു കെ ജെ കെ എഫ് സി മേറ്റ്‌സ് ഖത്തര്‍, നസീം യുണൈറ്റഡിനേയും ഫാര്‍മ കെയര്‍ എഫ് സി, ബീച്ച് ബോയ്‌സ് എഫ് സി ട്രിവാന്‍ഡറത്തെയും നേരിടും.

ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രസ്സ് മീറ്റില്‍ ചാലിയാര്‍ കപ്പ് ചെയര്‍മാന്‍ സമീല്‍ അബ്ദുല്‍ വാഹിദ്, ജനറല്‍ കണ്‍വീനര്‍ സിടി സിദ്ദീഖ് ചെറുവാടി, ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍-ആസ്റ്റര്‍ ഖത്തര്‍ ഡോക്ടര്‍ നാസര്‍ മൂപ്പന്‍, മറൈന്‍ എയര്‍കണ്ടിഷനിങ് ആന്‍ഡ് റഫ്രിജറേഷന്‍ കമ്പനി എം ഡി ഷൌക്കത്തലി ടി എ ജെ, ടൂര്‍ണമെന്റ് ഫിനാന്‍സ് മാനേജര്‍ ജാബിര്‍ ബേപ്പൂര്‍, മീഡിയ വിംഗ് ചെയര്‍മാന്‍ അഹ്‌മദ് നിയാസ് മൂര്‍ക്കനാട്, ടൂര്‍ണമെന്റ് രജിസ്‌ട്രേഷന്‍ വിംഗ് ചെയര്‍മാന്‍ രതീഷ് കക്കോവ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!