Breaking News

ലോകകപ്പ് ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി മുശൈരിബ് ഡൗണ്‍ടൗണ്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ലോകോത്തര ടൗണ്‍ഷിപ്പായ മുശൈരിബ് ഡൗണ്‍ടൗണ്‍ ലോകകപ്പ് ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി. ലോകകപ്പിന്റെ ആരവങ്ങളുമായി ആരാധകരെ വരവേല്‍ക്കാന്‍ വൈവിധ്യമാര്‍ന്ന തയ്യാറെടുപ്പുകളാണ് മുശൈരിബ് ഡൗണ്‍ടൗണ്‍ നടത്തിയിരിക്കുന്നത്.
വിവിധ ഭാഗങ്ങളിലുയര്‍ന്ന ലോകകപ്പ് ബ്രാന്‍ഡിംഗും കായിക താരങ്ങളുടെ ചിത്രങ്ങളും പശ്ചാത്തലമൊരുക്കുന്ന മുശൈരിബ് ഡൗണ്‍ടൗണിന്റെ തെരുവീചികളില്‍ ലോകകപ്പാവേശം നിറഞ്ഞുനില്‍ക്കുകയാണ് .ഉല്‍സവലഹരു ഉള്‍കൊണ്ട് ഇന്നുമുതല്‍ മുശൈരിബ് ഡൗണ്‍ടൗണിലെ കടകള്‍ പുലര്‍ച്ചെ രണ്ട് മണി വരെ പ്രവര്‍ത്തിക്കും.

ദോഹയില്‍ കേന്ദ്രമായി സ്ഥിതി ചെയ്യുന്ന മുശൈരിബ് ഡൗണ്‍ടൗണ്‍ ദോഹ, ആര്‍ട്ട് എക്‌സിബിഷനുകള്‍, സിനിമാറ്റിക് ഷോകള്‍, ഇ-ഗെയിമുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളും ആക്ടിവേഷനുകളും അവതരിപ്പിച്ചാണ് ഫിഫ 2022 ലോകകപ്പിനെ വരവേല്‍ക്കുക.

സംസ്‌കാരങ്ങള്‍ തമ്മിലുള്ള പാലങ്ങളും ബന്ധങ്ങളും കെട്ടിപ്പടുക്കുന്നതില്‍ കായിക സ്വാധീനം പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികള്‍ ലോകകപ്പിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി അണിയിച്ചൊരുക്കിയതായി അധികൃതര്‍ അറിയിച്ചു.

ഖത്തറിന്റെ സ്വാഗതാര്‍ഹമായ ആതിഥ്യ മര്യാദ, പോസിറ്റിവിറ്റിയുടെ ചൈതന്യം, ഒരുമയുടെ സന്തോഷം എന്നിവ ഉയര്‍ത്തിക്കാട്ടുന്നവയായിരിക്കും പരിപാടികള്‍. സമഗ്രവും വൈവിധ്യപൂര്‍ണ്ണവുമായ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കും. ഖത്തരി സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സത്തയെ ശരിക്കും പ്രതിഫലിപ്പിക്കുന്ന സുസ്ഥിരമായ സ്മാര്‍ട്ട് സിറ്റിയെന്ന നിലക്ക് മുശൈരിബ് ഡൗണ്‍ ടൗണ്‍ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വ്യതിരിക്തമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന മുശൈരിബ് ഡൗണ്‍ടൗണ്‍ വലിയ സ്‌ക്രീനുകളില്‍ മല്‍സരങ്ങള്‍ കാണാനും അവസരമൊരുക്കും.

മുശൈരിബ് ഡൗണ്‍ടൗണില്‍ സ്‌പോര്‍ട്‌സ്, ഡൈനിംഗ്, സംസ്‌കാരം, കലകള്‍, വിനോദം, ആരോഗ്യം, ആതിഥ്യം എന്നിവ ബരാഹ സോണ്‍, സിക്ക സോണ്‍, ഹെറിറ്റേജ് സോണ്‍ എന്നിങ്ങനെ മൂന്ന് സോണുകളായാണ് വിതരണം ചെയ്തിരിക്കുന്നത്.

കൂറ്റന്‍ സ്‌ക്രീനിലോ പ്രത്യേക പോഡുകളിലോ മത്സരങ്ങള്‍ കാണുന്നതിനുള്ള കേന്ദ്രമായിരിക്കും ബരാഹ സോണ്‍.
ഹെറിറ്റേജ് സോണില്‍ സന്ദര്‍ശകര്‍ക്ക് വിവിധ പ്രവര്‍ത്തനങ്ങള്‍ അനുഭവിക്കാനും ആധികാരിക ഖത്തറി പൈതൃകത്തിന്റെ സത്ത പര്യവേക്ഷണം ചെയ്യാനും കഴിയും. ഖത്തര്‍ ദേശീയ ടീമിന്റെ ആഘോഷ കേന്ദ്രമാണ് അല്‍ അന്നാബി വില്ലേജ്. യൂണിവേഴ്സോ ഒലിവെറ്റി – ഇറ്റാലിയന്‍ എക്സിബിഷന്‍ മുഹമ്മദ് ബിന്‍ ജാസെം ഹൗസിലും ഫ്രിഡ കഹ്ലോ ഇമ്മേഴ്സീവ് ആര്‍ട്ട് എക്സിബിഷന്‍ ബിന്‍ ജെല്‍മൂഡ് ഹൗസിന്റെ താഴത്തെ ഗാലറിയിലുമാണ്

കഫേകളിലും റെസ്റ്റോറന്റുകളിലും ആരാധകര്‍ക്ക് ഗെയിമുകള്‍ കളിക്കാനും വിശ്രമിക്കാനും കഴിയുന്ന കലാപ്രദര്‍ശനങ്ങള്‍, സിനിമാറ്റിക് വര്‍ക്കുകള്‍, സംവേദനാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് കണ്ടെത്താനാകുന്ന സ്ഥലമാണ് സിക്ക സോണ്‍. ഖത്തറിന്റെ സിനിമ, ഫിലിം മേക്കിംഗ്, തിയേറ്റര്‍ എന്നിവയുടെ ചരിത്രം എടുത്തുകാണിക്കുന്ന ഇന്റജ് – ഫിലിം, ടെലിവിഷന്‍, തിയേറ്റര്‍ എക്‌സിബിഷന്‍ ഇവിടെ കാണാം. ക്വസ്റ്റ് ഗെയിമിംഗ് ജില്ല; ആര്‍ട്ട് എക്‌സിബിഷന്‍, പ്രാദേശികവും അന്തര്‍ദേശീയവുമായ കലാകാരന്മാരുടെ സൃഷ്ടിപരമായ പ്രദര്‍ശനം , ഹോം ഗ്രോണ്‍ സ്‌റ്റോര്‍ – ഖത്തറി സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കണ്‍സെപ്റ്റ് സ്റ്റോര്‍; വിശ്രമിക്കാനും ആസ്വദിക്കാനുമുള്ള ഇടം, കൂടാതെ ഓണ്‍സൈഡ് ദോഹ, സന്ദര്‍ശകര്‍ക്ക് കഥകളും സിനിമകളും പ്രദര്‍ശിപ്പിക്കുന്ന ‘ദോഹ ഔട്ട്‌സൈഡ്’ സീരീസ് കാണാവുന്ന ഒരു പോപ്പ്-അപ്പ് സിനിമാ ഇടം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആഘോഷവേദികളാണ് മുശൈരിബ് ഡൗണ്‍ ടൗണിലുള്ളത്.

നവംബര്‍ 18 മുതല്‍ നടക്കുന്ന അല്‍ സിക്ക ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിനും പ്രസ്തുത മേഖല സാക്ഷ്യം വഹിക്കും, ഇത് സംസ്‌കാരങ്ങളുടെ തെരുവ് നീണ്ട ആഘോഷമാണ്.

മാധ്യമ സൗകര്യങ്ങള്‍ സിക്ക സോണിലും കോണ്‍മെബോള്‍ ട്രീ ഓഫ് ഡ്രീംസിലും സ്ഥിതിചെയ്യുന്നു, സൗത്ത് അമേരിക്കന്‍ ഫുട്ബോളിന്റെയും അതുല്യ കാറുകളുടെ പ്രദര്‍ശനമായ മാവാട്ടര്‍ വെയര്‍ഹൗസ് എക്സിബിഷന്റെയും ആഴത്തിലുള്ള അനുഭവം ഇവിടെ ലഭിക്കും.

Related Articles

Back to top button
error: Content is protected !!