Uncategorized

പ്രാദേശിക ഫാം ഉല്‍പ്പന്നങ്ങളുടെ വിന്റര്‍ സെയില്‍ വ്യാഴാഴ്ച ആരംഭിക്കും

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഖത്തറിലെ പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വിന്റര്‍ സെയില്‍ വ്യാഴാഴ്ച ആരംഭിക്കും. വക്‌റ, അല്‍ ഖോര്‍ അല്‍ ദക്കീറ, ശമാല്‍, ശഹാനിയ എന്നിവിടങ്ങളിലുള്ള നാല് മാര്‍ക്കറ്റുകളിലായാണ് വിന്റര്‍ സെയില്‍ ആരംഭിക്കുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും.

ഉംസലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അല്‍ മസ്‌റൂറ സ്‌ക്വയറിന്റെ പണി പുരോഗമിക്കുകയാണെന്നും നവംബര്‍ 18 മുതല്‍ അവിടെ വ്യാപാരം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!