Breaking NewsUncategorized

ചാലിയാര്‍ കപ്പ് : സിറ്റി എക്‌സ്‌ചേഞ്ച് എഫ് സി ചാമ്പ്യന്‍മാര്‍

ദോഹ: എ എഫ് സി ഏഷ്യാ കപ്പിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ചാലിയാര്‍ ദോഹ സംഘടിപ്പിച്ച മൂന്നാമത് ആസ്റ്റര്‍ പ്രസന്റ്‌സ് ചാലിയാര്‍ കപ്പ് ടൂര്‍ണമെന്റ് ഫൈനലില്‍ ക്യു കെ ജെ കെ എഫ്‌സി മേറ്റ്‌സ് ഖത്തറിനെ പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ 4-3 ന് പരാജയപ്പെടുത്തിയാണ് സിറ്റി എക്‌സ്‌ചേഞ്ച് എഫ് സി കിരീടമുയര്‍ത്തിയത്. അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയില്‍ സിറ്റി എക്‌സ്‌ചേഞ്ച് എഫ്‌സിക്ക് വേണ്ടി ജോണ്‍ ആന്റോ ആദ്യ ഗോള്‍ നേടിയെങ്കിലും രണ്ട് മിനുട്ടിനുള്ളില്‍ ക്യു കെ ജെ കെ എഫ്‌സിക്ക് വേണ്ടി ഫൈസല്‍ മുഹമ്മദ് ആ ഗോള്‍ തിരിച്ചടിച്ചു. കളിയുടെ മുപ്പത്തിഞ്ചാം മിനുട്ടില്‍ മൗസൂഫ് നൈസാന്റെ ഗോളില്‍ സിറ്റി എക്‌സ്‌ചേഞ്ച് എഫ് സി കിരീടത്തിലേക്ക് അടുത്തെങ്കിലും തൊട്ടടുത്ത മിനുട്ടില്‍ മേറ്റ്‌സ് ഖത്തറിന് വേണ്ടി ഹാരിസ് ചോലക്കല്‍ തിരിച്ചടിച്ച് 2022 വേള്‍ഡ് കപ്പ് ഫൈനലിനെ ഓര്‍മിപ്പിക്കുംവിധം കാണികളെ ആവേശഭരിതരാക്കി 2-2 സ്‌കോറില്‍ മാച്ച് നാല്‍പത് മിനുട്ട് പൂര്‍ത്തിയാക്കി.

ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ടിന് ഒരു ഹാട്രിക് ഉള്‍പ്പെടെ ഏഴ് ഗോളുകള്‍ നേടി ജോണ്‍ ആന്റോ അര്‍ഹനായി. ഏറ്റവും നല്ല ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലോവ്‌സ് ഖത്തര്‍ ഫ്രണ്ട്സ് മമ്പാടിന്റെ മുഹമ്മദ് ഫാസില്‍ സ്വന്തമാക്കി. ലൂസേഴ്‌സ് ഫൈനലില്‍ നാമിസ് ന്യൂട്ടന്‍ എഫ് സി, ഖത്തര്‍ ഫ്രണ്ട്സ് മമ്പാടിനെ 3-1 ന് പരാജയപ്പെടുത്തി ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാരായി.

ചാമ്പ്യന്‍മാര്‍ക്കുള്ള എമിടെക് എം ഇ പി സ്‌പോണ്‍സര്‍ ചെയ്ത 3023 ഖത്തര്‍ റിയാലും ട്രോഫിയും മാനേജിങ് ഡയറക്ടര്‍ അനീഷ് കുമാര്‍ സിറ്റി എക്‌സ്‌ചേഞ്ച് ടീമിന് സമ്മാനിച്ചു. ആര്‍ഗസ് ഷിപ്പിങ് സ്‌പോണ്‍സര്‍ ചെയ്ത എവര്‍ റോളിങ് ട്രോഫി ചാലിയാര്‍ കപ്പ് ചെയര്‍മാന്‍ സമീല്‍ അബ്ദുല്‍ വാഹിദ്, ജനറല്‍ കണ്‍വീനര്‍ സി ടി സിദ്ദീഖ് ചെറുവാടി, ടൂര്‍ണമെന്റ് ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ ജാബിര്‍ ബേപ്പൂര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. ക്യു കെ ജെ കെ എഫ് സി മേറ്റ്‌സ് ഖത്തറിനുള്ള 2023 ഖത്തര്‍ റിയാല്‍ പ്രൈസ് മണിയും റണ്ണേഴ്‌സ് അപ്പ് ട്രോഫിയും ചാലിയാര്‍ ദോഹ ഭാരവാഹികളായ സാബിഖുസ്സലാം എടവണ്ണ, അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് & ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഹെഡ് സുമിത് ബാത്ര എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. മൂന്നാം സ്ഥാനക്കാരായ നാമിസ് ഇന്റര്‍നാഷണല്‍ ന്യൂട്ടന്‍ എഫ് സിക്കുള്ള കേബ്‌ടെക് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് സ്‌പോണ്‍സര്‍ ചെയ്ത 1023 ഖത്തര്‍ റിയാല്‍ പ്രൈസ് മണിയും, ട്രോഫിയും ചാലിയാര്‍ ദോഹ ഭാരഭാരവാഹികളായ രതീഷ് കക്കോവ്, രഘുനാഥ് ഫറോക്, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കി എന്നിവര്‍ സമ്മാനിച്ചു.

ഫൈനലിന് മുന്നോടിയായി നടന്ന ഓപ്പണിങ് സെറിമണി ക്യു എഫ് എ പ്രതിനിധി മുഹമ്മദ് അല്‍ ഉബൈദി ഉത്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ അത് ലെറ്റും മൗണ്ട് എവറസ്റ്റ് സമ്മിറ്ററുമായ അയേണ്‍മാന്‍ അബ്ദുല്‍ നാസര്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ബിസിനസ് ഡവലപ്‌മെന്റ് ഹെഡ് സജിത്ത് പിള്ള, മറൈന്‍ എയര്‍ കണ്ടിഷനിങ് & റഫ്രിജറേഷന്‍ കമ്പനി എം ഡി ഷൌക്കത്തലി ടി എ ജെ, അബ്ദുല്‍ അസീസ് എടച്ചേരി, ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ്, രക്ഷധികാരി സിദ്ദീഖ് വാഴക്കാട്, റേഡിയോ സുനോ ആര്‍ ജെ അഷ്ടമി, അച്ചു, ഷാഫി വേങ്ങര, കെപിഎക്യു പ്രസിഡന്റ് അബ്ദു റഹീം, ബഷീര്‍ തൂവാരിക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

മുഹമ്മദ് ലയിസ് കുനിയില്‍, ഡോക്ടര്‍ ഷഫീക് താപ്പി മമ്പാട്, അഹ്‌മദ് നിയാസ് മൂര്‍ക്കനാട്, തൗസീഫ് കാവനൂര്‍, ജൈസല്‍ വാഴക്കാട്, ഫൈറോസ് നിലമ്പൂര്‍, മുഹ്‌സിന സമീല്‍, അബ്ദുല്‍ റഹൂഫ് കൊണ്ടോട്ടി, മുസ്തഫ ഏലത്തൂര്‍ എന്നിവര്‍ കളിക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബി ചുങ്കത്തറ ടൂര്‍ണമെന്റിന്റെ അവതാരകനായി.

അബ്ദു റഹ്‌മാന്‍ മമ്പാട്, ഉണ്ണിമോയിന്‍ കുനിയില്‍, ഷാജി പിസി, അക്ഷയ് കടലുണ്ടി, അനീസ് എരഞ്ഞിമാവ്, ഹനീഫ കടലുണ്ടി, മുജീബ് ചീക്കോട്, ഉണ്ണികൃഷ്ണന്‍ വാഴയൂര്‍, ഷംസുദീന്‍, സാബിഖ് ഫറോക്ക്, സക്കീര്‍ ബേപ്പൂര്, അഷ്റഫ് മമ്പാട്, റസാക്ക് രാമനാട്ടുകര എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!