Uncategorized

വിജയിക്കണമെങ്കില്‍ കൃത്യമായ മുന്നൊരുക്കം വേണം. ഡോ. മുഹമ്മദുണ്ണി ഒളകര

അഫ്സല്‍ കിളയില്‍

ദോഹ : ജീവിതത്തിലും കരിയറിലും വിജയം യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്നും കൃത്യമായ മുന്നൊരുക്കവും വ്യവസ്ഥാപിതമായ പ്രവര്‍ത്തനവും അനിവാര്യമാണെന്നും ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര അഭിപ്രായപ്പെട്ടു. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മെയിഡ് ഈസി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനസ്ഥിതി മാറ്റിയും ക്രിയാത്മകമായ ശീലങ്ങള്‍ പിന്തുടര്‍ന്നും സ്ഥിരോല്‍സാഹം പതിവാക്കിയുമാണ് വിജയത്തിലേക്ക് കുതിക്കേണ്ടത്. പാഠ്യ പാഠ്യേതര രംഗങ്ങളിലൊക്കെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലൂടെ ജീവിതം കൂടുതല്‍ ഉന്മേഷകരമാക്കാനാകും. ഈ ഉന്മേഷവും ആവേശവും കെടാതെ സൂക്ഷിക്കുമ്പോഴാണ് വിജയം സംഭവിക്കുന്നത്.

ടി.സി.വണ്‍ ബില്‍ഡേര്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.സി. അഹ്‌മദ് പുസ്‌കത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ജീവിതത്തില്‍ പ്രചോദനങ്ങളുടെ പങ്ക് പ്രധാനമാണെന്നും യുവ സമൂഹത്തെ പ്രചോദിപ്പിക്കുവാന്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.ടി.കെ. ഹോസ്പിറ്റാലിറ്റി മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ് ഐ.ടി.കെ, സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സദഖത്തുല്ല എന്നിവര്‍ സംബന്ധിച്ചു.
ജൗഹറലി തങ്കയത്തില്‍ പരിപാടി നിയന്ത്രിച്ചു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ളിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. കോപ്പികള്‍ക്ക് 9544410005 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!