Uncategorized

ഖത്തറില്‍ ജല ഉപഭോഗം പ്രതിവര്‍ഷം 8 % വര്‍ദ്ധിക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ജല ഉപഭോഗം പ്രതിവര്‍ഷം 8 % വര്‍ദ്ധിക്കുന്നതായി ഖത്തര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍. 2020 ലെ കണക്കനുസരിച്ച് പ്രതിദിന ജല ഉപഭോഗം 438 മില്യണ്‍ ഗാലണും പ്രതിദിന ഉല്‍പാദനശേഷി 476 മില്യണ്‍ ഗാലണുമായിരുന്നു.2021 രണ്ടാം പാദത്തോടെ പ്രതിദിന ഉല്‍പാദന ശേഷി 536 മില്യണ്‍ ഗാലണായി ഉയര്‍ത്താനാകുമെന്നാണ് കഹ്‌റമ പ്രതീക്ഷിക്കുന്നത്. ലോകജലദിനത്തോടനുബന്ധിച്ച പ്രസ്താവനയിലാണ് കഹറമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജലം അമൂല്യമാണെന്നും പാഴാക്കുന്നത് ഒഴിവാക്കണമെന്നും ഉദ്‌ബോധിപ്പിക്കുന്ന ദിനമാണ് ലോക ജല ദിനം.

Related Articles

Back to top button
error: Content is protected !!