Uncategorized
2023 ല്‍ ഖത്തറിലെത്തിയത് 40 ലക്ഷം സന്ദര്‍ശകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലേക്കുള്ള സന്ദര്‍ശക പ്രവാഹം തുടരുന്നു. വിസ നടപടികള്‍ ഉദാരമാക്കിയതും സാമൂഹിക സാംസ്‌കാരിക വ്യാപാര ചലനങ്ങളുടെ നൈരന്തര്യവുമാണ് രാജ്യത്തേക്ക് സന്ദര്‍ശകരുടെ ഒഴുക്കിന് കാരണമാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖത്തര്‍ ടൂറിസം 2024 ന്റെ കലണ്ടറില്‍ എല്ലാതരം സന്ദര്‍ശകരേയും തൃപ്തിപ്പെടുത്താന്‍ പോന്ന എണ്‍പത് ഈ വന്റുകളുടെ കലണ്ടറാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. രാജ്യത്ത് ടൂറിസം രംഗത്ത് വലിയ കുതിപ്പിന് ആക്കം കൂട്ടുന്ന നടപടിയാണിത്.