Uncategorized

ഖത്തര്‍ പാടൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ രക്തദാനം സംഘടിപ്പിച്ചു

അഫ്‌സല്‍ കിളയില്‍

ദോഹ : തൃശൂരിലെ പാടൂരില്‍ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ പാടൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആസ്റ്റര്‍ വളണ്ടിയര്‍, റേഡിയോ മലയാളം 98.6, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍, ഇസ്‌ലാമിക് എക്‌സ്‌ചേഞ്ച് എന്നിവരുടെ സഹകരണത്തോടുകൂടി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ബ്ലഡ് ഡോണര്‍ സെന്ററിന് വേണ്ടി രക്തദാനം സംഘടിപ്പിച്ചു.

ദോഹ സി റിങ് റോഡിലെ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ച് നടന്ന രക്തദാനക്യാമ്പില്‍ നൂറോളം ആളുകള്‍ രക്തം ദാനം ചെയ്തു. ഖത്തര്‍ പാടൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളായ കെ.എച്ച് കുഞ്ഞുമുഹമ്മദ്, ഫൈസല്‍ പികെ, മൊയിനുദീന്‍, ജാസിം, ഹാഷിം, സലാഹുദ്ധീന്‍, ഫൈസല്‍, ഉബൈദ്, സാഹിര്‍, ഡോ. അന്‍വര്‍, ഷൗക്കത്ത്, ആസ്റ്റര്‍ വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍ വിഷ്ണുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!