Uncategorized
കേരള എന്റര്‍പ്രനേഴ്‌സ് ക്ലബ് ബജറ്റ് ചര്‍ച്ച സംഘടിപ്പിച്ചു
ദോഹ: ഖത്തര്‍ ബജറ്റ് 2024 സ്വകാര്യ മേഖലയ്ക്ക് നിരവധി അവസരങ്ങള്‍ തുറന്നു നല്‍കുന്നതായി സംരംഭകരുടെ കൂട്ടായ്മയായ കേരള എന്റര്‍പ്രനേഴ്‌സ് ക്ലബ് (കെ.ഇ.സി) ഖത്തര്‍ സംഘടിപ്പിച്ച ‘കഫേ ടോക്’ ചര്‍ച്ചാ സംഗമം വിലയിരുത്തി. അടിസ്ഥാന മേഖലകള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ സാമ്പത്തിക രംഗത്ത് വൈവിധ്യവല്‍കരണത്തിനും വഴി തുറക്കുന്നതാണ് പുതിയ ബജറ്റെന്ന് സംഗമം അഭിപ്രായപ്പെട്ടു.
ഖത്തറിലെയും മേഖലയിലെയും ബിസിനസ് സാധ്യതകള്‍ യോഗം ചര്‍ച്ച ചെയ്തു. ക്യു.എഫ്.എം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, ബിസിനസ് കള്‍സള്‍ട്ടന്റ് കെ ഹബീബ്, ലിബാനോ സുസി സീനിയര്‍ അണ്ടര്‍ റൈറ്റര്‍ അഡ്വ. ഇഖ്ബാല്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. കെ.ഇ.സി. പ്രസിഡന്റ് മജീദ് അലി ചര്‍ച്ച നിയന്ത്രിച്ചു ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് നന്ദി പറഞ്ഞു. അമ്പതോളം സംരംഭകര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.