Uncategorized

ലഹരിക്കെതിരെ കൈകോര്‍ത്ത് ഇന്ത്യന്‍ ഫര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍

ദോഹ : ലഹരിക്കെതിരെ കൈകോര്‍ത്ത്, ഇന്ത്യന്‍ ഫര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ . ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ലഹരിക്കെതിരെ വിവിധ പരിപാടികകളാണ് സംഘടന നടത്തിയത്. ഖത്തറിലെ വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പെടുത്തികൊണ്ട് സംഘടിപ്പിച്ച ചിത്ര രചനാ മത്സരം , ലഖുലേഖ വിതരണം ,ബോധവല്‍കരണ പരിപാടികള്‍ എന്നിവ ശ്രദ്ധേയമായി.

ലഹരിക്കടത്ത് തടയുക എന്ന ഉദ്ദേശത്തോടെ ഇന്ത്യന്‍ ഫര്‍മസിസ്റ്റ അസോസിയേഷന്‍ ഖത്തര്‍ നടത്തുന്ന പരിപാടികള്‍ സമൂഹത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്നും, ഇതിലൂടെ ലഹരിയുടെ ലഭ്യത കുറഞ്ഞുവരുമെന്നും ഐ സി ബി എഫ് അഡൈ്വസറി ബോഡ് ചെയര്‍മാന് എസ് എം എ ബഷീര്‍ പറഞ്ഞു.

ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ചിത്ര രചനാ മത്സര വിജയികളെ പ്രശസ്ത കാര്‍ട്ടൂസിസ്റ്റ കെ വി എം ഉണ്ണി (മാതൃഭൂമി ) പ്രഖ്യാപിച്ചു.

3 മുതല്‍ 6 വയസ്സ് വരെയുള്ള കുട്ടികളുടെ കളറിങ് മത്സരത്തില്‍ ഒന്നാം സ്ഥാനം നിഹാന്‍ ഷാനവാസും രണ്ടാം സ്ഥാനം ഷദലിന്‍ ശിഹാബും മൂന്നാം സ്ഥാനം ഇഷ ഷെറീഷ് അബ്ദുറഹ്‌മാനും കരസ്ഥമാക്കി.
7 വയസ്സ് മുതല്‍ 11 വയസ്സ് വരെ ഉള്ള ചിത്ര രചന മത്സരത്തില്‍ ഒന്നാം സ്ഥാനം ഷയാന്‍ ശനീബും രണ്ടാം സ്ഥാനം ഷനും ഷെഫിനും മൂന്നാം സ്ഥാനം ദ്രുവ് പ്രസാദും നേടി.
12 മുതല്‍ 18 വരെ ഉള്ള പോസ്റ്റര്‍ ഉണ്ടാക്കുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം ഷെസ ഷാനവാസും രണ്ടാം സ്ഥാനം ഹയ മെഹ്‌സിന്‍ മന്‍സൂറും മൂന്നാം സ്ഥാനം പൂജിത സെന്തിലും സ്വന്തമാക്കി.

മത്സര പരിപാടികള്‍ക്ക് സഫീര്‍ വയനാട് , പ്രസാദ് , സുലൈമാന്‍ അസ്‌കര്‍ തളങ്കര , അബ്ദുല്‍ റഹിമാന്‍ എരിയാല്‍ , ഹനീഫ് പേരാല്‍ , അമീര്‍ അലി , സമീര്‍ കെ ഐ ,ഷാനവാസ് , അല്‍ത്താഫ് , അക്ബര്‍ വാഴക്കാട് , സജീര്‍ , ജാഫര്‍ വക്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

Related Articles

Back to top button
error: Content is protected !!