Uncategorized

കെ.എം.സി.സി. ഖത്തര്‍ ഗ്രീന്‍ ടീന്‍സ് മീറ്റ് ആന്‍ഡ് ഗ്രീറ്റിന് ഉജ്ജ്വല സമാപനം


അമാനുല്ല വടക്കാങ്ങര

ദോഹ: പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ഗാത്മകവും പഠനാനുബന്ധവുമായ മേഖലകളിലെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ആവശ്യമായ അവസരങ്ങള്‍ നല്‍കണമെന്ന് കെ.എം.സി.സി. ഖത്തര്‍ വിദ്യാര്‍ത്ഥി വിഭാഗമായ ഗ്രീന്‍ ടീന്‍സ് നടത്തിയ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി അഭിപ്രായപ്പെട്ടു. മികവുറ്റ സ്ഥാപനങ്ങളില്‍ തുടര്‍ പഠനത്തിനായി പ്രവേശനം ലഭിക്കാനും പ്രവാസി വിദ്യാര്‍ഥികള്‍ ജാഗ്രതയോടെ ശ്രമങ്ങള്‍ നടത്തണമെന്നും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, അഡ്വ. നജ്മ തബ്ഷീറ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഗ്രീന്‍ ടീന്‍സ് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രഖ്യാപനം കെ.എം.സി.സി ഖത്തര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് നിര്‍വഹിച്ചു. ട്രഷറര്‍ പി.എസ്.എം ഹുസൈന്‍, അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അബ്ദുന്നാസര്‍ നാച്ചി, ഗ്രീന്‍ ടീന്‍സ് മെമ്പര്‍മാരായ ആയിഷ വെങ്ങശ്ശേരി, മുഹമ്മദ് ഇര്‍ഫാന്‍, മിന്‍ഹ ഫാത്തിമ, ഗ്രീന്‍ ടീന്‍സ് പ്രഥമ കമ്മിറ്റി ഭാരവാഹി ആയിരുന്ന ഫാത്തിമ തസ്നീം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ റഹീം പാക്കഞ്ഞി, അഷ്റഫ് ആറളം, താഹിര്‍ താഹക്കുട്ടി, ഷമീര്‍ പട്ടാമ്പി, സല്‍മാന്‍ എളയടം, അജ്മല്‍ നബീല്‍, ഷംസുദ്ധീന്‍ വാണിമേല്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍, വിവിധ ജില്ലാ, ഏരിയ, മണ്ഡലം, സബ് കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍, പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ എന്നിവ വിതരണം ചെയ്തു. ചെയര്‍മാന്‍ പി.ടി ഫിറോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ സഹദ് കാര്‍ത്തികപ്പള്ളി സ്വാഗതവും ഉബൈദ് കുയ്യന നന്ദിയും പറഞ്ഞു.

നേരത്തെ നടന്ന ആദ്യ സെഷനില്‍ ‘കുടുംബം അറിയേണ്ടത്’ എന്ന വിഷയത്തില്‍ പ്രമുഖ പരിശീലകനും സ്റ്റോറി ടെല്ലറുമായ നിസാര്‍ പട്ടുവം, പാരന്റിങ് സെഷനില്‍ പി.കെ ഹാഷിര്‍ എന്നിവര്‍ സംവദിച്ചു. കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന സെക്രട്ടറി ഫൈസല്‍ കേളോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. അഡൈ്വസറി ബോര്‍ഡ് ആക്റ്റിംഗ് ചെയര്‍മാന്‍ എസ്.എ.എം. ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ സിദ്ദീഖ് വാഴക്കാട്, വി.ടി.എം സാദിഖ്, ഗ്രീന്‍ ടീന്‍സ് ഫൗണ്ടര്‍ ചെയര്‍മാന്‍ ഇല്യാസ് മാസ്റ്റര്‍, സഹ്വ സല്‍മാന്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് റാഫി നരണിപ്പുഴ സ്വാഗതവും റയീസ് എം.ആര്‍. നന്ദിയും പറഞ്ഞു. കുട്ടികള്‍ക്കായി നടത്തിയ വിവിധ ആക്ടിവിറ്റീസ്, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരം എന്നിവ ശ്രദ്ധേയമായി. കെ.എം.സി.സി അല്‍ ഖോര്‍ കമ്മിറ്റി നേതാക്കളായ ഹംസ. യു, സിദീഖ് വി, ശംസുദ്ധീന്‍ ചെമ്പന്‍, പ്രശാന്ത് കോട്ടക്കല്‍, ഗ്രീന്‍ ടീന്‍സ് ഭാരവാഹികളായ സഗീര്‍ ഇരിയ, അഷ്റഫ് റയ്യാന്‍, അമീര്‍ അബ്ദുല്‍ കാദര്‍ കുഞ്ഞു, നിഹാദ് മണിയൂര്‍, ഹസീബ് കബീര്‍, ബഷീര്‍ കരിയാട്, മുഹമ്മദ് മങ്ങലാട്, മഹ്ഫില്‍ താമരശ്ശേരി, അല്‍താഫ് മണിയൂര്‍, ഷഹിയ എ.കെ, അബ്ദുസ്സമദ് തൃശൂര്‍, ബഷീര്‍ കൊടക്കാട്, മുഹമ്മദ് സാഹിര്‍, മുഹമ്മദ് റഫീക്ക്, മുഹമ്മദ് അലി പി.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!