ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് ഫെബ്രവരി 13 ന്
ദോഹ. ഇന്‍കാസ് – ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഖത്തര്‍ നാഷണല്‍ സ്‌പോട്‌സ് ഡേയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഫെബ്രവരി 13 ചൊവ്വ ഉച്ചയ്ക്ക് 1.30 മണി മുതല്‍ വൈകിട്ട് 6.30 മണി വരെ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ ,വെസ്റ്റ് എനര്‍ജി സെന്ററില്‍ നടക്കും.
രക്തദാതാക്കള്‍ക്ക് റിയാദ മെഡിക്കല്‍ സെന്റര്‍ നല്‍കുന്ന ചികിത്സാ ആനുകൂല്യ കാര്‍ഡ് ലഭിക്കും.
ഐ സി ബി എഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനും പുതുക്കന്നതിനുമുള്ള സൗകര്യം ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. നോര്‍ക്ക കാര്‍ഡ്,എടുക്കുന്നതിനും ,പുതുക്കുന്നതിനും ,പ്രവാസിക്ഷേമനിധി എടുക്കുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ് .
രക്തം ദാനം ചെയ്യാനാഗ്രഹിക്കുന്നവര്‍ http://bit.ly/Incasblooddona
ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്…
കൂടുതല്‍ വിവരങ്ങള്‍ക്ക് 70677650 , 5522 0632 , 66241150, 66708389 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.