Local News
റമദാനിനെ വരവേല്‍ക്കാനൊരുങ്ങി ഔഖാഫ് മന്ത്രാലയം
ദോഹ. വിശുദ്ധ റമദാനിനെ വരവേല്‍ക്കാനൊരുങ്ങി ഔഖാഫ് മന്ത്രാലയം . വിശുദ്ധ റമദാന്‍ മാസത്തില്‍ രാജ്യത്തുടനീളമുള്ള 700,000 നോമ്പുകാര്‍ക്ക് എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് (ഔഖാഫ്) ന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് എന്‍ഡോവ്മെന്റിന്റെ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുമെന്ന് മന്ത്രാലയം ശനിയാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു.
24,000 പേര്‍ക്ക് ഒരു ദിവസം ഇരുപത് ടെന്റുകളിലും അഞ്ച് വിതരണ കേന്ദ്രങ്ങളിലുമായി ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യും.