Local News

മനുഷ്യത്വം നുകര്‍ന്ന് ഒരു വ്യത്യസ്ത ഇഫ്താര്‍, ശ്രദ്ധേയമായി ഫോക്കസ് ലേഡീസ് നോമ്പുതുറ

ദോഹ: പുണ്യ റമദാന്‍ വ്രതത്തിന്റെ പരിമളവും പരിശുദ്ധിയും താഴ്ന്ന വരുമാനക്കാരായ സഹോദരങ്ങള്‍ക്ക് കൂടി പകര്‍ന്ന് വ്യത്യസ്തമായ പ്രവര്‍ത്തനം കാഴ്ചവെച്ച് ഖത്തറിലെ പ്രമുഖ വനിതാ യുവജന സംഘടനയായ ഫോക്കസ് ലേഡീസ്. തങ്ങളുടെ അടുക്കളയില്‍ ഏറെ ശ്രദ്ധയോടെ പാചകം ചെയ്യുന്ന സ്വാദിഷ്ടമായ ഭക്ഷണം ഒരു ദിവസമെങ്കിലും താഴ്ന്ന വരുമാനമാനക്കാരായ ആളുകള്‍ക്ക് നല്‍കാന്‍ സാധിച്ചു എന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട് എന്ന് ഫോക്കസ് ലേഡീസ് ഡയറക്ടര്‍ അസ്മിന നാസര്‍, അഡ്മിന്‍ മാനേജര്‍ സുആദ ഇസ്മായില്‍ എന്നിവര്‍ പറഞ്ഞു. ഫോക്കസ് ലേഡീസ് പ്രവര്‍ത്തകരെ കൂടാതെ ദോഹയിലെ നിരവധി സഹോദരിമാരും ഈ ഉദ്യമത്തില്‍ പങ്കാളികളായി.
കഴിഞ്ഞ 5 വര്‍ഷങ്ങളായി താഴ്ന്ന വരുമാനമാനക്കാരായ ആളുകള്‍ക്കായി നടന്നു വരാറുള്ള ഇഫ്താര്‍ വിരുന്ന് ഇപ്രാവശ്യം അഞ്ഞൂറോളം പേര്‍ക്ക് നല്‍കാന്‍ സാധിച്ചു.
വക്ര, വുകൈര്‍ ഭാഗങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ ലേബര്‍ ക്യാമ്പുകളിലായാണ് വിതരണം ചെയ്തത്. തുമാമയിലെ ഫോക്കസ് ആസ്ഥാനത്ത് ഭക്ഷണം ശേഖരിച്ച് വൈകിട്ടോടെ ലേബര്‍ ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ കൃത്യമായ വളണ്ടിയര്‍ ടീം ഉണ്ടായിരുന്നതായും ഫോക്കസ് ലേഡീസ് ഭാരവാഹികള്‍ അറിയിച്ചു.

ഫര്‍സീന, മുഹ്‌സിന,ബുഷ്‌റ ഇബ്രാഹിം, സിജില, ഡോ. ജഷ്മിന, ജിഹാദ, ദില്‍ബ എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടി ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒ ഹാരിസ് പി ടി, സി ഒ ഒ അമീര്‍ ഷാജി, ഫായിസ് എളയോടത്ത്, അമീനുര്‍റഹ്‌മാന്‍, മൊയ്തീന്‍ ഷാ, അനീസ് അസീസ്, ആശിക് ബേപ്പൂര്‍, ഡോ. റസീല്‍ മൊയ്തീന്‍ എന്നിവര്‍ നിയന്ത്രിച്ചു.

Related Articles

Back to top button
error: Content is protected !!