
ഒരുമയുടെ സന്ദേശം പരത്തി മലാറക്കല്‍ ഇഫ്താര്‍ സംഗമം
ദോഹ. വില്യപ്പള്ളി മലാറക്കല്‍ പ്രദേശത്തുകാരുടെ കുടുബം സംഗമവും ഇഫ്താര്‍ വിരുന്നും നാട്ടുകാരുടെ ഒരുമയുടെ സന്ദേശം പരത്തുന്നതായി. നാസിറുല്‍ ഇസ് ലാം ജമാ അത്ത് ഖത്തര്‍ ശാഖ കമ്മിറ്റി യാണ് നോമ്പ് തുറ സംഗമം ഒരുക്കിയത്. അരോമ ഹോട്ടലില്‍ നടന്ന പരിപാടി ഉപദേശക സമിതി ചെയര്‍മാന്‍ പി വി എ നാസര്‍ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദു സത്താര്‍ തുണ്ടിയില്‍ അധ്യക്ഷത വഹിച്ചു.ഹകീം വാഫി റമദാന്‍ സന്ദേശം നല്‍കി. ശംസുദ്ധീന്‍ സഹറാവി ഉല്‍ബോധനം പ്രസംഗം നടത്തി . മുസ് ലിം ജമാഅത്ത് പ്രസിഡന്റ് നാസര്‍ നീലിമ ആശംസ നേര്‍ന്നു അസീസ് കരണ്ടോത്,നിസാര്‍ ആയടത്തില്‍, ഫായ്‌സ് പറമ്പത്ത്, റഈസ് നടുക്കണ്ടി, ഷാനി സബാഹ്, ഷമീം മുംതസ, സകരിയ കെ വി. എന്നിവര്‍ നേതൃത്വം നല്‍കി . മഹല്ല് ജനറല്‍ സെക്രട്ടറി ഫൈസല്‍ അരോമ സ്വാഗതവും സെക്രട്ടറി ശുഐബ് കുറ്റി ഇല്‍ നന്ദിയും പറഞ്ഞു